‘സമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഗുജറാത്തിൽ 300 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നു’
text_fieldsന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യവേളയിൽ യഥാസമയം ഇടപെട്ടിരുന്നെങ്കിൽ 300 പേരുടെ യെങ്കിലും ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് റിട്ട. ലഫ് ജനറൽ സമീറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടു. കരസേന മുൻ ഉപമേധാവിയായ ഇദ്ദേഹമാണ് ഗുജറാത്ത് വംശഹത്യയുടെ സമയത്ത് അവിടെ സൈന്യത്തെ നയിച്ചത്. മാർച്ച് ഒന്നിന് കാലത്ത് ഏഴുമണിയോടെ അഹ്മദാബാദിലെ എയർഫീൽഡിൽ 3,000 സൈനികർ എത്തിയശേഷമുള്ള യാത്രാസൗകര്യത്തിനും മറ്റുമായി 34 മണിക്കൂർ കാത്തുനിൽക്കേണ്ടിവന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കലാപം രൂക്ഷമായതിന് തൊട്ടടുത്ത ദിവസമാണ് സൈന്യം എത്തിയത്. സംസ്ഥാന സർക്കാറാണ് എയർഫീൽഡിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാസൗകര്യം ഒരുക്കേണ്ടിയിരുന്നത്. എയർഫീൽഡിൽ നിൽക്കുേമ്പാൾ പുറത്ത് വെടിയൊച്ച കേൾക്കാമായിരുന്നു. എന്നാൽ, ഒന്നും ചെയ്യാനായില്ല. തുടർന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലെത്തി സഹായം അഭ്യർഥിക്കേണ്ടിവന്നുവെന്നും ‘ജനറൽ സൂം’ എന്നറിയപ്പെടുന്ന ഷാ പറഞ്ഞു. തെൻറ ഒാർമക്കുറിപ്പായ ‘ദ സർക്കാരി മുസൽമാൻ’ എന്ന പുസ്തകം പുറത്തിറങ്ങുന്നതിനു മുന്നോടിയായി എൻ.ഡി ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഷാ ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വീട്ടിൽ പുലർച്ച രണ്ടുമണിക്കാണ് എത്തിയത്. അവിടെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനെ കണ്ടത് ആശ്വാസമായി. ഇരുവരും അത്താഴം കഴിക്കുകയായിരുന്നു. എന്നെ അവരോടൊപ്പം ചേരാൻ ക്ഷണിച്ചു. ഞാനും ഭക്ഷണം കഴിച്ചു. എന്നാൽ, ഉടൻതന്നെ വിഷയം അവതരിപ്പിച്ചു. എെൻറ ൈകയിൽ ഗുജറാത്തിെൻറ ടൂറിസ്റ്റ് മാപ്പ് ഉണ്ടായിരുന്നു. അതുകാണിച്ച് എവിടെയൊക്കെയാണ് പ്രശ്നമെന്ന് ചോദിച്ചു. ക്രമസമാധാന നില സാധാരണനിലയിലാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സൈനികർക്ക് ആവശ്യമുള്ള അടിയന്തര സംഗതികൾ എന്തൊക്കെയാണെന്ന് അറിയിച്ചു. തുടർന്ന് എയർഫീൽഡിലേക്ക് മടങ്ങി. മാർച്ച് രണ്ടിനാണ് സൈന്യത്തിെൻറ വാഹനങ്ങൾ എത്തിയത്. സിവിൽ ട്രക്കുകൾ, മജിസ്ട്രേറ്റുമാർ, പൊലീസ് ഗൈഡുകൾ, മാപ്പുകൾ എന്നിവയും അന്നാണ് എത്തിയത്. ഇതിനിടെ മണിക്കൂറുകൾ വെറുതെ പാഴായി. അന്ന് മോദിയും ഫെർണാണ്ടസും ഉൗഷ്മളമായാണ് പെരുമാറിയത്. സൈന്യമെത്തിയതിൽ ഇരുവരും ആശ്വാസം പ്രകടിപ്പിച്ചു. ആവശ്യമായ സാധനങ്ങൾ ഉടൻ എത്തിക്കും എന്ന ഉറപ്പിലാണ് മടങ്ങിയത്. എന്നാൽ, ഒരുദിവസം വൈകി. അത് വലിയ നഷ്ടമായി.
അതൊരു ഭരണപരമായ പരാജയമായിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് സമയത്ത് നടപടിയെടുക്കാനായില്ല. കൃത്യസമയത്ത് സൈനികരെ വിന്യസിച്ചിരുന്നെങ്കിൽ നിരവധി പേരുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. വംശഹത്യയെ തുടർന്ന് സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.െഎ.ടി) തയാറാക്കിയ റിപ്പോർട്ടിലെ സൈനിക നീക്കവുമായി ബന്ധപ്പെട്ട ഭാഗം ശുദ്ധ കളവാണെന്ന് ഷാ അഭിപ്രായപ്പെട്ടു. സൈന്യത്തെ വിളിച്ചത് ഫെബ്രുവരി 28 ഉച്ചകഴിഞ്ഞാണെന്നാണ് റിപ്പോർട്ടിലുള്ളത്.
ഗുജറാത്തിൽ നടന്ന കാര്യങ്ങളെല്ലാം ബോധപൂർവമായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, ഇൗ വിഷയം താൻ പലരുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പല രീതിയിലുള്ള വിലയിരുത്തലുകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കർസേവകരുടെ മൃതദേഹം ഗോധ്രയിൽനിന്ന് അഹ്മദാബാദിൽ എത്തിച്ച നടപടി ഒഴിവാക്കേണ്ടതായിരുന്നു. അത് വർഗീയ വികാരം ആളിക്കത്തിച്ചു. ഇൗ സംഭവം ഒരു ഭരണപരാജയമാണെന്ന് പറയേണ്ടിവരും. ഇക്കാര്യം ഒഴിവാക്കിയിരുന്നെങ്കിൽ, ജനങ്ങളുടെ രോഷം ഇത്രയും ആളിപ്പടരില്ലായിരുന്നുവെന്നും ഷാ അഭിപ്രായപ്പെട്ടു. അലീഗഢ് മുസ്ലിം സർവകലാശാല വൈസ് ചാൻസലർ പദവിയും ഷാ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.