രാഹുലിന് 300 റാലികൾ; യു.പിയിൽ പ്രിയങ്ക
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് 300ൽപരം പ്ര ചാരണ സമ്മേളനങ്ങൾ. എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പിയിൽ കേന്ദ്രീകരി ക്കും. മറ്റു സംസ്ഥാനങ്ങളിലാണ് രാഹുലിെൻറ പ്രചാരണ പരിപാടികൾ. യു.പിയിൽ സ്വന്തം സീ റ്റായ അമേത്തിയിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലുമായി രാഹുൽ പ്രചാരണം ഒതുക്കിയേക്കും.
ബി.ജെ.പി ഒരു വശത്തും ബി.എസ്.പി, സമാജ്വാദി പാർട്ടി, ആർ.എൽ.ഡി സഖ്യം മറുഭാഗത്തുമായുള്ള പ്രധാന പോരാട്ടമാണ് യു.പിയിൽ. കോൺഗ്രസ് ഒറ്റക്കാണ് പോരാടുന്നത്. സഖ്യസാധ്യത പ്രകടമാക്കി ഏഴു സീറ്റുകൾ കോൺഗ്രസ് ഒഴിച്ചിെട്ടങ്കിലും, എല്ലാ സീറ്റിലും മത്സരിച്ചോെട്ട എന്നായിരുന്നു മായാവതിയുടെ പ്രതികരണം. ഇങ്ങനെ മൂന്നാം കക്ഷി മാത്രമായി നിൽക്കുന്ന സാഹചര്യത്തിലാണ് രാഹുൽ മറ്റു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുംവിധം പ്രചാരണ റാലികൾ കോൺഗ്രസ് രൂപപ്പെടുത്തുന്നത്. യുവാക്കളും വിദ്യാർഥികളുമായി ഇടപഴകുന്ന കൂടുതൽ പരിപാടികളുണ്ടാകും.
കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങൾ പ്രചാരണത്തിന് പ്രിയങ്കയോട് തീയതി ചോദിച്ചിട്ടുണ്ട്. എന്നാൽ, യു.പിയിൽ കേന്ദ്രീകരിക്കുന്ന പ്രിയങ്ക മറ്റു സംസ്ഥാന പര്യടനം കുറച്ചേക്കും. രണ്ടു സീറ്റിൽനിന്ന് രണ്ടക്ക സീറ്റിലേക്ക് യു.പിയിൽ കോൺഗ്രസിെൻറ നില മെച്ചപ്പെടുത്താനുള്ള ദൗത്യത്തിലാണ് പ്രിയങ്ക. ഗംഗയിലൂടെ പ്രയാഗ്രാജിൽനിന്ന് വാരാണസിയിലേക്കുള്ള പ്രിയങ്കയുടെ മൂന്നു ദിവസത്തെ ബോട്ട് യാത്ര ബുധനാഴ്ച സമാപിച്ചു. പ്രിയങ്കക്കൊപ്പം പടിഞ്ഞാറൻ യു.പിയുടെ ചുമതലയുമായി ജ്യോതിരാദിത്യ സിന്ധ്യയും യു.പിയിൽ ചുക്കാൻപിടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.