Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2020 12:26 PM GMT Updated On
date_range 26 April 2020 12:26 PM GMTകോവിഡ്: മുംബൈയിെല 31 മാധ്യമപ്രവർത്തകർ ആശുപത്രി വിട്ടു
text_fieldsbookmark_border
മുംബൈ: കോവിഡ് ബാധ സ്ഥിരീകരിച്ച മുംബൈയിലെ മാധ്യമപ്രവർത്തകരിൽ 31 പേരുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇവ രെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
എല്ലാവർക്കും 14 ദിവസം വീട്ടുനിരീക്ഷണം ഏർപ്പെടുത്തിയതായി ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അറിയിച്ചു. 51 മാധ്യമപ്രവർത്തകർക്കാണ് കഴിഞ്ഞ ദിവസം കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.
റിപ്പോർട്ടർമാരും ക്യാമറമാന്മാരും ഉൾപ്പെടെയാണ് രോഗബാധിതരായത്. ഇതിൽ മിക്കവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. 20 പേർ ചികിത്സയിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story