എ.എൻ-32 അപ്രത്യക്ഷമായത് ‘ ദുരന്ത’പാതയിലോ?
text_fieldsന്യൂഡൽഹി: 13 വൈമാനികരുമായി ഇന്ത്യൻ വ്യോമസേനയുടെ ആെൻറാനോവ് എ. എൻ-32 വിമാനം അപ്രത് യക്ഷമായത് അരുണാചൽപ്രദേശിലെ ‘ദുരന്ത’ പാതയിലെന്ന് സംശയം. രണ്ടാം ലോകയുദ്ധകാലം ത ൊട്ട് ചെറുതും വലുതുമായ നിരവധി വിമാനങ്ങൾ കാണാതായ മേഖല കേന്ദ്രീകരിച്ചാണ് നിലവ ിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
അസമിലെ ജോർഹട്ടിനും അരുണാചൽ പ്രദേശില െ മെച്ചുക്കക്കുമിടയിലാണ് ഈ ഭാഗം. അസമിൽനിന്ന് അരുണാചലിലേക്ക് പറക്കുേമ്പാഴാണ ് ഈമാസം നാലിന് വിമാനം കാണാതായത്.
ഇവിടെ മറഞ്ഞവർ നിരവധി
1943-44 ൽ 416 അമേരിക്കൻ വൈമാനി കരെയാണ് അരുണാചൽ പ്രദേശിൽ തിബത്ത്-മ്യാന്മർ അതിർത്തിയിലെ കൊടുംവനപ്രദേശത്ത് വിമാനം തകർന്നും മറ്റും കാണാതായത്. ജപ്പാൻ സൈന്യത്തിനെതിരെ ചൈനയുമായി സഹകരിച്ച് പ ോരാടിയ സഖ്യസേനയിൽപ്പെട്ട വൈമാനികരായിരുന്നു ഇവർ. 15,000 അടി ഉയരത്തിൽ മലനിരകൾ ഉള് ളതിനാൽ ‘ഹംപ്’എന്നാണ് ഈ ആകാശപാത അറിയപ്പെടുന്നത്. ഇവിടെ നിലവിൽ മണിക്കൂറിൽ 100 മൈ ൽ വേഗത്തിൽ വീശിയടിക്കുന്ന കാറ്റ് വിമാനങ്ങളുടെ ഗതിതെറ്റിക്കാൻ പര്യാപ്തമാണ്.
രണ്ടാംലോകകാലത്ത് ഇന്ത്യയിൽ കാണാതായ സൈനികരുടെ തിരച്ചിലിനായി അമേരിക്ക അനുവാദം തേടിയിരുന്നെങ്കിലും ശീതയുദ്ധകാലമായതിനാൽ അനുമതി നൽകിയിരുന്നില്ല. 1990കൾക്കുശേഷം മാറിവന്ന സർക്കാറുകൾ വ്യത്യസ്ത ഘട്ടങ്ങളിൽ അമേരിക്കൻ സേനക്ക് തിരച്ചിലിന് അനുവാദം നൽകിയിട്ടുണ്ട്. ഒടുവിൽ 2014നുശേഷമാണ് യു.എസ് സേന പൂർണതോതിൽ തിരച്ചിൽ നടത്തിയത്. രണ്ടു സൈനികരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതായും ഡി.എൻ.എ പരിശോധനയിലൂടെ അത് സ്ഥിരീകരിച്ചതായും യു.എസ് അറിയിച്ചിരുന്നു.
2016ൽ ഇന്ത്യ സന്ദർശിച്ച യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറാണ് സൈനികരുടെ ഭൗതികാവശിഷ്ടം ഔേദ്യാഗികമായി ഏറ്റുവാങ്ങിയത്. സൈനികർ രണ്ടുപേരും 1944 ജനുവരി 25ന് അപകടത്തിൽപ്പെട്ട ബി-24 ബോംബർ വിമാന സംഘത്തിൽപ്പെട്ടവരായിരുന്നുവെന്നും യു.എസ് വ്യക്തമാക്കിയിരുന്നു. തിബത്തിെൻറയും ചൈനയുടെയും ഭാഗങ്ങളിൽ രാഷ്ട്രീയകാരണങ്ങളാൽ യു.എസിന് ഇതുവരെ പരിശോധനക്ക് അവസരം ലഭിച്ചിട്ടില്ല.
ജൂൺ നാലിന് കാണാതായ ഇന്ത്യൻ വിമാനം ‘ഹംപി’ൽപെട്ടതാണോയെന്ന് ഉറപ്പില്ലെങ്കിലും ദുർഘടമായ ആകാശപാതകൾ ഇപ്പോഴും അവിടെയുണ്ടെന്നതിെൻറ സൂചനയാണ് ഇൗ അപകടവും എന്നാണ് വ്യോമയാന വിദഗ്ധരുടെ നിരീക്ഷണം.
മുമ്പും കാണാതായി, തിരച്ചിൽ നിർത്തി
2016 ജൂലൈ 22നായിരുന്നു ആ ദുരന്തം. ചെന്നൈയിലെ താംബരം വ്യോമതാവളത്തിൽ നിന്ന് 29 പേരുമായി അന്തമാൻ-നികോബാർ ദ്വീപിലെ പോർട്ട്ബ്ലെയറിലേക്ക് പറന്ന ഇന്ത്യയുടെ എ.എൻ-32 വിമാനം ബംഗാൾ ഉൾക്കടലിന് മീതെ അപ്രത്യക്ഷമായി. രാവിലെ എട്ടിന് പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കകം വിമാനം റഡാറിൽനിന്ന് മറയുകയായിരുന്നു. പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിലൂടെ ബംഗാൾ ഉൾക്കടൽ അരിച്ചുപെറുക്കിയെങ്കിലും വിമാനത്തിെൻറ പൊടിപോലും കണ്ടുകിട്ടിയില്ല.
നാലു കപ്പലുകൾ, ഒരു മുങ്ങിക്കപ്പൽ, നിരവധി വ്യോമസേന വിമാനങ്ങൾ, ബഹിരാകാശ ഏജൻസി, വിദേശ സഹായം എന്നിവയെല്ലാം ഉപയോഗപ്പെടുത്തിയിട്ടും ആേൻറാനോവ് കടലിെൻറ ആഴങ്ങളിൽ അജ്ഞാതമായി തുടർന്നു. വെള്ളത്തിനടിയിൽനിന്ന് സിഗ്നൽ അയക്കാൻ കഴിയുന്ന ഉപകരണം ഈ വിമാനത്തിൽ ഘടിപ്പിച്ചിരുന്നില്ല എന്നതാണ് അന്ന് തിരച്ചിലിെൻറ ഏറ്റവും വലിയ തടസ്സമായി വിലയിരുത്തപ്പെട്ടത്. അങ്ങനെ ചെയ്തിരുന്നെങ്കിൽ അതിൽനിന്നുള്ള സിഗ്നൽ ഏതെങ്കിലും മുങ്ങിക്കപ്പലിന് ലഭിക്കുമായിരുന്നുവെന്നും വിമാനം കണ്ടെത്താൻ സാധിക്കുമായിരുന്നു എന്നും വിലയിരുത്തലുണ്ടായിരുന്നു.
ഒടുവിൽ മൂന്നുമാസത്തെ തിരച്ചിൽ ഇന്ത്യ അവസാനിപ്പിക്കുകയും കാണാതായ 29 പേരുടെയും കുടുംബാംഗങ്ങൾക്ക് അവർ ‘മരിച്ചതായി കരുതണം’ എന്ന് അഭ്യർഥിച്ച് കത്തയക്കുകയും ചെയ്തു. അന്ന് കാണാതായ എ.എൻ 32 വിമാനം ഇന്ത്യയുടെ ‘എം.എച്ച് 370’ ആയാണ് അറിയപ്പെടുന്നത്. 2014 മാർച്ചിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ കാണാതായ മലേഷ്യൻ വിമാനമാണ് എം.എച്ച് -370. ലോകരാജ്യങ്ങളിൽ മിക്കതും സഹകരിച്ച് തിരച്ചിൽ നടത്തിയെങ്കിലും എം.എച്ച് 370 എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
രക്ഷാദൗത്യം ഊർജിതം –രാജ്നാഥ് സിങ്ങ്
അരുണാചൽ മേഖലയിൽ കാണാതായ വ്യോമസേന വിമാനം കണ്ടെത്താനുള്ള രക്ഷാദൗത്യം ഊർജിതമായി നടക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
ദുഷ്കരമായ കാലാവസ്ഥയും ഭൂപ്രദേശവും ഒരുപോലെ തിരച്ചിലിന് തടസ്സമാണെങ്കിലും പരമാവധി ശ്രമങ്ങൾ നടത്തുന്നതായി പ്രതിരോധമന്ത്രി അറിയിച്ചു. കാണാതായ വിമാനത്തെപ്പറ്റി എന്തെങ്കിലും വിവരം തരാൻ കഴിയുന്നവർക്ക് വ്യോമസേന അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ആ 13 പേർ
എം.ഗാർഗ്, ചാൾസ്, മൊഹന്തി, തൻവർ, വിനോദ്(മലയാളി), ഥാപ്പ, അനൂപ്, ഷരിൻ(മലയാളി), കെ.കെ. മിശ്ര, പങ്കജ്, എസ്.കെ. സിങ്, രാജേഷ്കുമാർ, പുടാലി എന്നിവരാണ് ഇപ്പോൾ കാണാതായ എ.എൻ-32 വിമാനത്തിലുണ്ടായിരുന്നത്.
20-30 പ്രായക്കാരാണ് ഇതിൽ കൂടുതലും. മിക്കവരും ഫ്ലൈറ്റ് ലഫ്റ്റനൻറ്, വിങ് കമാൻഡർ, സ്ക്വാഡ്രൻ ലീഡർ പദവിയുള്ളവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.