ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തിൽ കോൺഗ്രസിന് 33 അംഗ തെരഞ്ഞെടുപ്പ് സമിതി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളിലേക്ക് കടക്കാൻ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഹൈകമാൻഡ് തെരഞ്ഞെടുപ്പ് സമിതി രൂപവത്കരിച്ചു. രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹിമാചൽപ്രദേശ്, തെലങ്കാന, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ ചെയർമാനായി 33 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.
രാജസ്ഥാനിൽ അശോക് ഗെഹ് ലോട്ടും സച്ചിൻ പൈലറ്റും സമിതിയിലുണ്ട്. തെലങ്കാനയിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് സമിതിയുടെ തലപ്പത്ത്. ഹിമാചലിൽ പി.സി.സി അധ്യക്ഷ പ്രതിഭ സിങ്ങാണ് ചെയർപേഴ്സൻ.
കേരളത്തിലെ തെരഞ്ഞെടുപ്പ് സമിതി അംഗങ്ങൾ: വി.ഡി. സതീശൻ, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, വയലാർ രവി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ, ബെന്നി ബഹനാൻ, പി.ജെ. കുര്യൻ, പി.പി. തങ്കച്ചൻ, ശശി തരൂർ, എം.കെ. രാഘവൻ, അടൂർ പ്രകാശ്, ടി.എൻ. പ്രതാപൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, എ.പി. അനിൽ കുമാർ, ജോസഫ് വാഴയ്ക്കൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, പന്തളം സുധാകരൻ, രമ്യ ഹരിദാസ്, ലാലി വിൻസന്റ്, വി.ടി. ബൽറാം, റോജി എം. ജോൺ, ടി. സിദ്ദീഖ്, പി.കെ. ജയലക്ഷ്മി, വിദ്യ ബാലകൃഷ്ണൻ. എക്സ് ഒഫീഷ്യോ അംഗങ്ങൾ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ്, സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ, മഹിള കോൺഗ്രസ് പ്രസിഡന്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.