മൂന്നിലൊന്നു മുസ്ലിംകൾക്കും ആശുപത്രികളിൽ വിവേചനം –ഓക്സ്ഫാം സർവേ
text_fieldsന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ മൂന്നിലൊന്ന് മുസ്ലിംകളും മതപരമായ വിവേചനം നേരിടുന്നതായി ഓക്സ്ഫാം ഇന്ത്യ സർവേ. മുസ്ലിംകളെ കൂടാതെ പട്ടികവർഗക്കാരിൽ 22 ശതമാനം, പട്ടികജാതിക്കാരിൽ 21 ശതമാനം, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ 15 ശതമാനം എന്നിങ്ങനെയും വിവേചനം നേരിടുന്നതായി കണ്ടെത്തൽ.
28 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 3890 പേരാണ് ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നടന്ന സർവേയുടെ ഭാഗമായത്. 2018ൽ ദേശീയ മനുഷ്യാവകാശ കമീഷൻ തയാറാക്കിയ, രോഗികളുടെ അവകാശങ്ങൾ സംബന്ധിച്ച മാർഗരേഖ എത്രത്തോളം നടപ്പാകുന്നുവെന്ന് വിലയിരുത്താനാണ് സന്നദ്ധ സംഘടനയായ ഓക്സ്ഫാം സർവേ നടത്തിയത്. മാർഗരേഖ നടപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി 2019 ജൂണിൽ എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
സമൂഹത്തിൽ നിലവിലുള്ള പല മുൻവിധികളും ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർ രോഗികളുമായി ഇടപഴകുമ്പോൾ പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് സർവേയുടെ ചുമതലയുള്ള അഞ്ജല തനേജ പറഞ്ഞു. ''തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു. ദലിതരുടെ കൈതൊട്ട് നാഡിമിടിപ്പ് പരിശോധിക്കാൻ പോലും ചില ഡോക്ടർമാർ വിമുഖത കാട്ടുന്നു. ഇത്തരക്കാർ ആദിവാസികൾ ഉൾപ്പെടെയുള്ളവരോട് രോഗവിവരം കൃത്യമായി പറഞ്ഞുകൊടുക്കാൻപോലും തയാറാകുന്നില്ല '' -തനേജ പറയുന്നു.
കോവിഡ് മഹാമാരിയുടെ ആദ്യ ദിവസങ്ങളിൽ ഡൽഹിയിലെ സമ്മേളനത്തിെൻറ പേരിൽ തബ്ലീഗ് ജമാഅത്ത് പ്രവർത്തകർക്കെതിരായ വിദ്വേഷ പ്രചാരണത്തെകുറിച്ചും ഇവർ ചൂണ്ടിക്കാട്ടി. അന്ന് അപകീർത്തിപ്പെടുത്തിയത് തെറ്റായെന്ന് പിന്നീട് തെളിഞ്ഞു -അവർ കൂട്ടിച്ചേർത്തു.
സർവേയിലെ മറ്റ് കണ്ടെത്തലുകൾ
35 ശതമാനം സ്ത്രീകളേയു മറ്റൊരു സ്ത്രീ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടർമാർ ശാരീരിക പരിശോധനക്ക് വിധേയരാക്കുന്നു. പരിശോധന മുറിയിൽ മറ്റൊരു വനിത ഉണ്ടായിരിക്കണമെന്നാണ് 2018ലെ ദേശീയ മനുഷ്യാവകാശ കമീഷെൻറ മാർഗരേഖ അനുശാസിക്കുന്നത്.
അസുഖത്തെ കുറിച്ച് കൃത്യമായി കേൾക്കാതെയാണ് മരുന്നും പരിശോധന നിർദേശങ്ങളും എഴുതുന്നതെന്ന് സർവേയിൽ പങ്കെടുത്ത 74 ശതമാനം പേരും പറയുന്നു. മനുഷ്യാവകാശ കമീഷെൻറ മാർഗരേഖ പാലിക്കുന്നുെണ്ടന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവിധാനമൊരുക്കണമെന്ന് സർവേ നിർദേശിക്കുന്നു.
പരാതി പരിഹാര സംവിധാനം വേണം. നിലവിൽ പരാതികളുമായി പൊലീസിനെയും കോടതിയെയുമാണ് സമീപിക്കുന്നത്. ഇത് ഏറെ സമയവും പണവും ചെലവുമുള്ള കാര്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.