'ഓപറേഷൻ ഗംഗ'യിൽ എത്തിയവർ 3352
text_fieldsന്യൂഡൽഹി: ബുധനാഴ്ച വൈകുന്നേരം വരെയുള്ള 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ കൂടി എത്തിയതോടെ ഓപറേഷൻ ഗംഗ ഒഴിപ്പിക്കലിലൂടെ യുക്രെയ്നിൽ നിന്ന് എത്തിയ ഇന്ത്യക്കാരുടെ എണ്ണം 3352 ആയി. അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തെന്നും വ്യോമസേനയുടെ സി-17 വിമാനങ്ങൾ രക്ഷാദൗത്യത്തിൽ പങ്കാളിയായെന്നും ബാഗ്ചി വെളിപ്പെടുത്തി. 17,000ത്തോളം ഇന്ത്യക്കാർ ജനുവരിക്കുശേഷം ഇന്ത്യയിലെത്തി. കിയവിലെ എംബസി ഉദ്യോഗസ്ഥരെ കൊണ്ട് ലിവിവിൽ ഓഫിസ് പ്രവർത്തിച്ചു തുടങ്ങിയതായി അദ്ദേഹം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.