യു.പിയിൽ ഇക്കുറി 34 മുസ്ലിം എം.എൽ.എമാർ
text_fieldsലഖ്നോ: യു.പി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 34 മുസ്ലിംകൾ. കഴിഞ്ഞതവണത്തേക്കാൾ 10 സീറ്റുകൾ കൂടുതൽ. 34പേരും സമാജ്വാദി പാർട്ടിയുടെയും സഖ്യകക്ഷികളുടെയും ബാനറിൽ വിജയിച്ചവർ.
ബി.എസ്.പി, കോൺഗ്രസ്, ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) പാർട്ടികൾ നിരവധി മുസ്ലിം സ്ഥാനാർഥികളെ നിർത്തിയെങ്കിലും ആരെയും വിജയിപ്പിക്കാനായില്ല. ബി.ജെ.പി സഖ്യകക്ഷിയായ അപ്നാ ദൾ രാംപൂരിലെ സ്വാറിൽ ഹൈദർ അലി ഖാനെ സ്ഥാനാർഥിയാക്കിയെങ്കിലും എസ്.പിയിലെ അബ്ദുല്ല അഅ്സം 61,000 വോട്ടുകൾക്ക് വിജയിച്ചു. സാമുദായിക പിന്തുണകൊണ്ട് മാത്രമല്ല ഈ സ്ഥാനാർഥികൾ ജയിച്ചതെന്നും പാർട്ടിയുടെ ശക്തമായ അടിത്തറയുള്ളതിനാലാണ് മുസ്ലിം സ്ഥാനാർഥികൾ വിജയിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്ര ദ്വിവേദി അഭിപ്രായപ്പെടുന്നു.
എസ്.പിയുടെ ശക്തമായ വോട്ടുബാങ്കായ യാദവ സമുദായവും മുസ്ലിം സമുദായവുമായി അടുത്തിടെയുണ്ടായ സൗഹാർദമാണ് ഈ വിജയത്തിന് അടിസ്ഥാനമെന്നും ദ്വിവേദി ചൂണ്ടിക്കാണിക്കുന്നു.
മുസ്ലിംകൾ മാത്രമായി വോട്ടുചെയ്താൽ ഒരു പാർട്ടിയും വിജയിക്കില്ലെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഉവൈസിയുടെ പാർട്ടിക്ക് ഒറ്റ സീറ്റിൽ പോലും വിജയിക്കാൻ കഴിയാതെപോയതെന്നും ഉവൈസിയുടെ റാലിയിൽ വൻ ജനപങ്കാളിത്തമുണ്ടായപ്പോഴും അവരാരും വോട്ടു ചെയ്തിട്ടില്ലെന്നും ഉർദു മാധ്യമപ്രവർത്തകൻ ഹിസാം സിദ്ദീഖി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.