ബിഹാറിൽ ആൺകുട്ടികളുടെ അതിക്രമം ചെറുത്ത പെൺകുട്ടികൾക്ക് ആൾക്കൂട്ട മർദനം
text_fieldsപട്ന: ആൺകുട്ടികളുടെ അതിക്രമം തടഞ്ഞ 34 സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം. ബിഹാറിലെ സൗപോൾ ജില്ലയിലാണ് സംഭവം. ആൾക്കൂട്ടം പെൺകുട്ടികൾ പഠിക്കുന്ന റെസിഡൻഷ്യൽ സ്കൂളിൽ അതിക്രമിച്ചു കടന്ന് മർദിക്കുകയായിരുന്നു. 12നും 16നും മേധ്യ പ്രായക്കാരായ പെൺകുട്ടികൾക്കാണ് മർദനമേറ്റത്. ഇവെര സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
22 കുട്ടികൾ പ്രാഥമിക പരിശോധനകൾക്കു ശേഷം ആശുപത്രി വിട്ടു. സൗപോൾ ജില്ലയിലെ ത്രിവേണി ഗഞ്ചിൽ പെൺകുട്ടികൾക്കായുള്ള കസ്തൂർബ സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ ഒളിച്ചിരുന്ന ചില ആൺകുട്ടികളെ കുറച്ചു പെൺകുട്ടികൾ ചേർന്ന് പിടികൂടുകയും അവരോട് സ്കൂളിൽ നിന്ന് പോവാൻ ആവശ്യപ്പെടുകയും െചയ്തിരുന്നു. എന്നാൽ അവർ അത് നിരസിക്കുകയും പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതോടെ സ്വയംരക്ഷക്കായി പെൺകുട്ടികൾ ചേർന്ന് ആൺകുട്ടികളെ മർദിച്ചു.
സംഭവം നടന്ന് രണ്ട് മണിക്കൂറിനു ശേഷം വൈകുന്നേരം ഏകദേശം അഞ്ച് മണിയോടുകൂടി ആൺകുട്ടികൾ രക്ഷിതാക്കളേയും ബന്ധുക്കളേയും കൂട്ടി സ്കൂളിലേക്ക് അതിക്രമിച്ചു കയറുകയും പെൺകുട്ടികളേയും അധ്യാപകരേയും മർദിക്കുകയുമായിരുന്നെന്ന് കുട്ടികൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേെര പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ഉൗർജ്ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.