35കാരിയായ ഭിക്ഷാടകയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു
text_fieldsന്യൂഡൽഹി: ന്യൂഡൽഹിയിലെ ഗാസിപൂരിൽ 35കാരിയായ ഭിക്ഷാടകയെ രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. ബുധനാഴ്‌ചയാണ് പ്രദേശവാസികൾ യുവതിയെ ആക്രമിക്കപ്പെട്ട നിലയിൽ ഗാസിപൂർ മേഖലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതിയെ ആദ്യം കിഴക്കൻ ഡൽഹിയിലെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലേക്കും പിന്നീട് മെച്ചപ്പെട്ട ചികിത്സക്കായി സഫ്ദർജങ് ആശുപത്രിയിലേക്കും മാറ്റിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രിയങ്ക കശ്യപ് പറഞ്ഞു.
പ്രതികൾ ക്രൂരമായി മർദ്ദിച്ചതിനാൽ സ്വകാര്യ ഭാഗങ്ങളിൽ കാര്യമായ പരിക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. എഫ്.ഐ.ആറിന്റെ വിശദാംശങ്ങൾ തേടണമെന്നും ഇരുവരെയും ഉടൻ അറസ്റ്റ് ചെയ്യുന്നതിന് വേഗത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമീഷൻ (ഡി.സി.ഡബ്ല്യു) നോട്ടീസ് അയച്ചിട്ടുണ്ട്.
ചികിൽസയിൽ കഴിയുന്ന ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാസിപൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് ഡി.സി.പി അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ഭവനരഹിതരായ സ്ത്രീകൾക്കുള്ള ഷെൽട്ടർ ഹോമിൽ വീഴ്ച വരുത്തിയതിന് ഡി.സി.ഡബ്ല്യു എൻ.ജി.ഒക്കും ഡൽഹി പൊലീസിനും നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികളിലൊരാൾ ഓട്ടോ ഡ്രൈവർ ആണെന്ന് ഡി.സി.ഡബ്ല്യു പൊലീസിന് നൽകിയ നോട്ടീസിൽ പറഞ്ഞു.
കുറ്റവാളികളെ കണ്ടെത്താൻ അഞ്ച് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണ ചുമതല നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചക്കകം സംഭവത്തിൽ സമഗ്രമായ നടപടി സ്വീകരിച്ച റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അന്വേഷണ വിഭാഗത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.