ഇന്ത്യയിൽ 36,000 റോഹിങ്ക്യകൾ; ഭീകരബന്ധം തള്ളിക്കളയാനാകില്ല-ബി.എസ്.എഫ്
text_fieldsന്യൂഡൽഹി: രാജ്യത്ത് 36,000ത്തോളം റോഹിങ്ക്യകളുണ്ടെന്നും ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബി.എസ്.എഫ്. ഇൗ വർഷം ഒക്ടോബർ 31വരെ അതിർത്തി രക്ഷാസേന ഇന്ത്യ^ബംഗ്ലാദേശ് അതിർത്തിയിൽ 87 റോഹിങ്ക്യകളെ പിടികൂടിയതായും ഇവരിൽ 76 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചതായും സേനാ ഡയറക്ടർ ജനറൽ െക.കെ. ശർമ പറഞ്ഞു.
ഡിസംബർ ഒന്നിന് നടക്കുന്ന ബി.എസ്.എഫിെൻറ 52ാമത് ഉയിർപ്പ് ദിനത്തോടനുബന്ധിച്ച് വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ പിടികൂടിയവരിൽനിന്ന് ആയുധങ്ങളോ വെടിക്കോപ്പുകളോ കണ്ടെടുത്തിട്ടില്ല. ആർക്കും ഭീകരബന്ധമുള്ളതായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. തനിക്ക് അവരെപ്പറ്റി സംശയമൊന്നുമില്ലെന്നും ശർമ പറഞ്ഞു. എന്നാൽ, റോഹിങ്ക്യൻ മുസ്ലിംകൾ ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടാലുണ്ടാകാവുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് സഹസൈനിക വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.