രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 36,370 കോവിഡ് ബാധിതർ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,370 പേർക്ക്. ജൂലൈക്ക് ശേഷം ആദ്യമായാണ് 30,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂലൈ 18ന് 36,000ത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
24 മണിക്കൂറിനിടെ 488 മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,19,502 ആയി. സെപ്റ്റംബറിൽ കോവിഡ് മരണനിരക്ക് 1.5 ശതമാനത്തിലെത്തിയിരുന്നു. നിലവിൽ ഒരു ശതമാനത്തിൽ താഴെയാണ് മരണനിരക്ക്.
79.46 ലക്ഷം പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. സെപ്റ്റംബറിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിന് അടുത്തെത്തിയിരുന്നു. 6,25,857 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് കഴിഞ്ഞദിവസം 90 ശതമാനത്തിന് മുകളിലെത്തിയിരുന്നു.
നിലവിൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗവ്യാപനം കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.