മഹാരാഷ്ട്രയിൽ 24 മണിക്കൂറിനകം 364 പൊലീസുകാർക്ക് കോവിഡ്; നാലു മരണം
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനകം 364 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും നാല് ഉദ്യോഗസ്ഥർ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ബുധനാഴ്ച 20,367 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 11.21 ലക്ഷമായി.
കഴിഞ്ഞ ദിവസം 474 പേർ കൂടി മരിച്ചതോടെ മഹാരാഷ്ട്രയിലെ കോവിഡ് മരണം 30,883 ആയി. 474 മരണത്തിൽ 50 എണ്ണവും റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. പൂനെയിൽ 49 ഉം നാഗ്പൂരിൽ 39 പേരും മരിച്ചു. ദേശീയ നിരക്കിനേക്കാൾ കോവിഡ് മരണനിരക്കുള്ളതും മഹാരാഷ്ട്രയിലാണ്. 2.75 ശതമാനമാണ് ഇവിടുത്തെ കോവിഡ് മരണനിരക്ക്.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡ് രോഗമുക്തി നിരക്ക് വർധിച്ചിട്ടുണ്ട്. വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 70.71 ശതമാനമാണ് രോഗമുക്തിനിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.