കോടതിയലക്ഷ്യം: കേന്ദ്ര സർക്കാറിന് എതിരെ 369 കേസുകൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ കോടതികളിൽ കേന്ദ്ര സർക്കാറിനെതിരെ 369 കോടതിയലക്ഷ്യ കേസുകൾ. ഇക്കഴിഞ്ഞ ജൂൺ 12ലെ കണക്ക് പ്രകാരം സർക്കാറുമായി ബന്ധപ്പെട്ട 1,35,060 കേസുകളാണുള്ളത്. ഇതിനുപുറമെയാണ് 369 കോടതിയലക്ഷ്യ കേസുകൾ തീർപ്പാകാതെ കിടക്കുന്നത്. നിയമ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.
സർവിസ് പ്രശ്നങ്ങൾ, സ്വകാര്യ സ്ഥാപനങ്ങളുമായുള്ളതും സർക്കാർ വകുപ്പുകൾ തമ്മിലുള്ളതുമായ തർക്കങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് കേസ്. ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ സർക്കാർ വീഴ്ചവരുത്തിയതിനെ തുടർന്നാണ് കോടതിയലക്ഷ്യമായത്. ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ റെയിൽവേയാണ്-241 കേസുകൾ.
ആഭ്യന്തര മന്ത്രാലയത്തിനെതിരെ 68ഉം വിനിമയ മന്ത്രാലയത്തിനെതിരെ 21ഉം കേസുകളുണ്ട്. കോടതികളിലുള്ള മൊത്തം കേസുകളിൽ 46 ശതമാനം സർക്കാറുമായി ബന്ധപ്പെട്ടതാണ്. ഇത്തരം കേസുകൾ പരമാവധി കുറക്കണമെന്നും കോടതികളുടെ ഭാരം ലഘൂകരിക്കണമെന്നും പ്രധാനമന്ത്രി ഇൗയിടെ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.