അടങ്ങാതെ കോവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 3,82,315 പേർക്ക്, 3780 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത് 3,82,315 പേർക്ക്. 3780 മരണവും റിപ്പോർട്ട് ചെയ്തു.
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. യു.എസ് ആണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം.
2,26,188 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഏറ്റവും ഉയർന്ന മരണനിരക്കാണിത്. രോഗബാധിതരുടെ എണ്ണം 2.06 കോടിയിെലത്തുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗണും കർശന നിയന്ത്രണവും പ്രഖ്യാപിക്കുകയും ചെയ്തു.
കോവിഡ് ഏറ്റവും കൂടുതൽ പിടിച്ചുലച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. പ്രതിദിനം 50,000ത്തിൽ അധികംപേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നത്. 51,880 പേർക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. 891 പേർ മരിക്കുകയും ചെയ്തു.
മഹാരാഷ്ട്രയെ കൂടാതെ കേരള, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽ മൂന്നുലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിൽ 30,000ത്തിൽ അധികം പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.