38 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കേന്ദ്രസംഘം തിങ്കളാഴ്ച മടങ്ങും
text_fieldsന്യൂഡൽഹി: െഎ.എസ് വധിച്ച 38 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രി മടങ്ങുമെന്ന് റിപ്പോർട്ട്. പോസ്റ്റ് മോർട്ടം നടപടികൾ പുർത്തീകരിച്ച് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന 39 മൃതദേഹങ്ങളിൽ 38 എണ്ണമാണ് ഇന്ത്യൻ സംഘം ഏറ്റുവാങ്ങുക. ഡി.എൻ.എ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും.
ഇരു രാജ്യങ്ങളും മൃതദേഹങ്ങൾ കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഇറാഖിലെ മൊസൂളിൽ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന ഇന്ത്യൻ സംഘം അമൃത്സർ, പഞ്ചാബ്, പാറ്റ്ന എന്നീ സ്ഥലങ്ങളിലെ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ കൈമാറാനാണ് തീരുമാനിച്ചിട്ടുള്ളത്.
2015ൽ ഇറാഖിൽ െഎ.എസ് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി മാർച്ച് 20നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാർലമെന്റിനെ അറിയിച്ചത്. പഞ്ചാബ് സ്വദേശികളായ 39 പേർ മൊസൂളിന് സമീപം ആരംഭിച്ച പദ്ധതിയിൽ ജോലി ചെയ്യുന്നതിനാണ് ഇറാഖിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.