38 തൃണമൂൽ കോൺഗ്രസ് എം.എൽ.എമാർ സമീപിച്ചുവെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: മൂന്ന് ഡസനോളം തൃണമൂൽ എം.എൽ.എമാർ സമീപിച്ചുവെന്ന് അവകാശവാദവുമായി ബി.ജെ.പി നേതാവ് മിഥുൻ ചക്രവർത്തി. ടീച്ചർ റിക്രൂട്ട്മെന്റ് വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിസന്ധിലായതിനിടെയാണ് മിഥുൻ ചക്രവർത്തിയുടെ അവകാശവാദം. നിങ്ങൾക്ക് ഞാനൊരു ബ്രേക്കിങ് ന്യൂസ് നൽകാം. 38 എം.എൽ.എമാർ ബി.ജെ.പിയെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിൽ 21 പേർ നേരിട്ട് തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും മിഥുൻ ചക്രബർത്തി പറഞ്ഞു.
ബി.ജെ.പിയുടെ മുസ്‍ലിം വിരുദ്ധതയെ കുറിച്ചുള്ള ചോദ്യത്തിനും മിഥുൻ മറുപടി പറഞ്ഞു. ഇന്ത്യയിലെ മൂന്ന് പ്രധാനപ്പെട്ട സിനിമാ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ എന്നിവർ മുസ്‍ലിം സമുദായത്തിൽ നിന്നുള്ളവരാണ്. ബി.ജെ.പി 18 സംസ്ഥാനങ്ങളിൽ ഭരിക്കുന്നുണ്ട്. ബി.ജെ.പിയോ ഹിന്ദുക്കളോ മുസ്‍ലിംകളെ വെറുക്കുന്നുണ്ടെങ്കിൽ ഇവരുടെ സിനിമകൾ എങ്ങനെ ഹിറ്റാകുമെന്ന് മിഥുൻ ചക്രബർത്തി ചോദിച്ചു.
പ്രാർഥന ചാറ്റർജിയുടെ അഴിമതികേസിലും അദ്ദേഹം പ്രതികരണം നടത്തി. തെളിവുകളില്ലെങ്കിൽ പിന്നെന്തിനാണ് ഭയക്കുന്നത്. പക്ഷേ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരു ശക്തിക്കും അയാളെ രക്ഷിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.