സാക്ഷിയുമില്ല, തെളിവുമില്ല; 38 വർഷം മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ട രാജൻ കുറ്റവിമുക്തൻ
text_fieldsന്യൂഡൽഹി: 38 വർഷങ്ങൾക്ക് ശേഷം പൊലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാരാജൻ കുറ്റവിമുക്തൻ. രാജനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസുകളിലൊന്നിലാണ് ഇയാൾ കുറ്റവിമുക്തനായിരിക്കുന്നത്. 1983ൽ മുംൈബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. ഈ കേസിലാണ് രാജനെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എ.ടി.വാങ്കഡേ കുറ്റവിമുക്തനാക്കിയത്.
983ൽ ടാക്സിയിൽ മദ്യം കടത്തുകയായിരുന്ന ഛോട്ട രാജനെ മുംബൈ പൊലീസ് പിന്തുടർനു. രണ്ട് ഓഫീസർമാരും നാല് കോൺസ്റ്റബിൾ മാരും അടങ്ങുന്ന സംഘമാണ് ഇയാളെ പിന്തുടരുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തത്. എന്നാൽ, കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് രണ്ട് പൊലീസുകാരെ കുത്തിയ ശേഷം രാജൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2015 ഒക്ടോബറിൽ ഛോട്ട രാജൻ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിന് ശേഷം മുംബൈ പൊലീസ് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
എന്നാൽ, കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള റിപ്പോർട്ട് നൽകുകയാണ് സി.ബി.ഐ ചെയ്തത്. സാക്ഷികളില്ലെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താനായില്ലെന്നുമായിരുന്നു സി.ബി.ഐ വാദം. എന്നാൽ, ഹരജി തള്ളിയ കോടതി വിചാരണ തുടരാൻ ആവശ്യപ്പെട്ടു. തിരക്കുള്ള രാജവാഡി ആശുപത്രിക്ക് സമീപം നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒരു സാക്ഷിയെ േപാലും കോടതിയിൽ എത്തിക്കാൻ അയില്ലെന്ന് ഛോട്ടരാജന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. രാജൻ നേരിട്ട് കേസിൽ ഇടപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.