Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ കോവിഡ്​...

രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ 382 ഡോക്​ടർമാർ മരിച്ചതായി ഐ.എം.എ; കണക്ക്​ ലഭ്യമല്ലെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
ആരോഗ്യപ്രവർത്തകർ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ 382 ഡോക്​ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 27 വയസുമുതൽ 85 വയസായ ഡോക്​ടർമാർ വരെ ഇതിൽ ഉൾപ്പെടു​ം.

കോവിഡിനെക്കുറിച്ച്​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധ​െൻറ പ്രസംഗത്തിൽ കോവിഡ്​ പോരാട്ടത്തിനിടെ ജീവൻ നഷ്​ടമായ ഡോക്​ടർമാരെക്കുറിച്ച്​ പരാമർശിക്കാത്തത്​ വിവാദമായി. കേന്ദ്രത്തി​െൻറ ​കൈയിൽ കോവിഡ്​ പോരാട്ടത്തി​നിടെ ജീവൻ നഷ്​ടമായ ഡോക്​ടർമാരെക്കുറിച്ച്​ കൃത്യമായ വിവരം ലഭ്യമല്ലെന്ന്​ സഹമന്ത്രിമാർ വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാറി​െൻറ അലംഭാവത്തിനും കൈ​യൊഴിയലിനുമെതിരെ ഇന്ത്യൻ മെഡിക്കൽ രംഗത്തെത്തി. സർക്കാറി​െൻറ നിരുത്തരവാദിത്തം പകർച്ചവ്യാധി നിയമം 1897, ദുരന്ത നിവാരണ നിയമം എന്നിവയുടെ ധാർമികത നഷ്​ടപ്പെടുത്തിയതായി ഐ.എം.എ കുറ്റപ്പെടുത്തി.

ആരോഗ്യപ്രവർത്തകരുടെ സംഭാവനകളെക്കുറിച്ച്​ കേന്ദ്രമന്ത്രി പറയു​േമ്പാഴും ജീവൻ നഷ്​ടപ്പെട്ട ആരോഗ്യപ്രവർത്തകരെക്കുറിച്ച്​ പരാമർശിച്ചില്ല. ഈ വിവരം രാജ്യം അറിയേണ്ടെന്ന്​ തീരുമാനിക്കുന്നത്​ ഭയം സൃഷ്​ടിക്കുന്നു. ഇന്ത്യയെപ്പോലെ ​മറ്റൊരു രാജ്യത്തും ഇത്രയധികം ആരോഗ്യപ്രവർത്തകർക്ക്​ ജീവൻ നഷ്​ടമായിട്ടി​ല്ലെന്നും ഐ.എം.എയുടെ പ്രസ്​താവനയിൽ പറയുന്നു. ആശുപത്രികളും പൊതുജനാ​േരാഗ്യവും സംസ്​ഥാന സർക്കാറിന്​ കീഴിൽ വരുന്നതിനാൽ കേ​ന്ദ്രത്തിന്​ വിവരം ലഭ്യമല്ലെന്ന കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബേയുടെ പ്രസ്​താവനയും ഐ.എം.എ ചൂണ്ടിക്കാട്ടി.

രണ്ടുദിവസത്തിനുള്ളിൽ രണ്ടാംതവണയാണ്​ നിർണായക വിവരങ്ങൾ ലഭ്യമല്ലെന്ന സർക്കാറി​െൻറ വാദത്തിൽ പ്രതിഷേധം ഉയരുന്നത്​. നേരത്തേ ലോക്​ഡൗൺ പ്രഖ്യാപിച്ചതി​െന തുടർന്ന്​ കൂട്ടപലായനത്തിനിടെ മരിച്ച തൊഴിലാളികളെക്കുറിച്ച്​ ഒരു വിവരവും ലഭ്യമല്ലെന്ന്​ കേന്ദ്രസർക്കാർ പാർലമെൻറിൽ വ്യക്തമാക്കിയത്​ വിമർശനം ഉയർത്തിയിരുന്നു. ഈ കാലയളവിൽ ആയിരക്കണക്കിന്​ കുടിയേറ്റ തൊഴ​ിലാളികൾക്ക്​ ജീവൻ നഷ്​ടപ്പെ​​ട്ടോ എന്ന ചോദ്യത്തിന്​ അത്തരം വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടി തൊഴിൽ മന്ത്രാലയം രേഖാമൂലം പാർലമെൻറിൽ അറിയിക്കുകയായിരുന്നു. ഇത്തരത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക്​ എന്തെങ്കിലും നഷ്​ടപരിഹാരമോ സഹായമോ നൽകിയോ എന്ന ചോദ്യത്തിനും സമാന മറുപടിയായിരുന്നു കേന്ദ്രം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMACovid indiaCovid death. Doctors death
News Summary - 382 Doctors Died Of Covid IMA Says Centre Abandoning Heroes
Next Story