90 ദിവസം, 39 നവജാത ശിശുക്കൾ; കലാപരൂക്ഷത വിളിച്ചോതി മണിപ്പൂരിലെ ക്യാമ്പ്
text_fieldsഅണയാതെ കത്തുന്ന മണിപ്പൂരിലെ കലാപത്തീയുടെ രൂക്ഷത വിളിച്ചോതുന്ന ഒന്നാണ് അവിടത്തെ ക്യാമ്പുകൾ. കലാപത്തിൽനിന്ന് രക്ഷതേടി ആളുകൾ എത്തിയത് പലതരം ക്യാമ്പുകളിലാണ്. അതിൽത്തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏക ഗർഭിണികളുടെ ക്യാമ്പാണ് ഇംഫാലിലെ ഖുമൻ ലാംപാക് സ്പോർട്ക് സോംപ്ലക്സിൽ പ്രവർത്തിക്കുന്നത്. ‘ന്യൂസ് ലോൺട്രി’ ടീം അവിടെ സന്ദർശിക്കുകയും അന്തോവാസികളുടെ നേർച്ചിത്രം പകർത്തുകയും ചെയ്തിട്ടുണ്ട്.
മെയ് മൂന്നിന് കലാപം ആരംഭിച്ചതിനെത്തുടർന്ന് നിരവധി സ്ത്രീകൾ വീടുകൾ ഉപേക്ഷിച്ച് സ്പോർട്സ് കോംപ്ലക്സിലെ യൂത്ത് ഹോസ്റ്റലിൽ ഗർഭിണികൾക്കായി മാത്രമായി നടത്തുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. മെയ് 21 ന് പ്രവർത്തനം ആരംഭിച്ച ക്യാമ്പിൽ ഇതുവരെ 39 പ്രസവങ്ങളാണ് നടന്നത്.
സന്നദ്ധപ്രവർത്തകർ പറയുന്നതനുസരിച്ച്, മെഡിക്കൽ സംഘങ്ങൾ മറ്റ് ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ആറ് മാസത്തിന് മുകളിൽ ഗർഭിണികൾ ആയ സ്ത്രീകളെ ഹോസ്റ്റലിൽ എത്തിക്കുകയും ചെയ്യുന്നു. സ്ത്രീകളെ പ്രസവത്തിനായി അടുത്തുള്ള ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്കാണ് അയക്കുന്നത്. ക്യാമ്പ് എല്ലാ മെഡിക്കൽ, ലോജിസ്റ്റിക് ചെലവുകളും നോക്കുന്നു, കൂടാതെ കുഞ്ഞിന് ഏഴ് ദിവസം പ്രായമാകുമ്പോൾ പരമ്പരാഗത നാമകരണ ചടങ്ങ് പോലും നടത്തുന്നുണ്ട്.
അക്രമം ആരംഭിച്ച് ഏകദേശം 90 ദിവസങ്ങൾക്ക് ശേഷം ഇതുവരെ 39 കുഞ്ഞുങ്ങൾ പിറന്നു. നിലവിൽ ഒമ്പത് മാസം ഗർഭിണിയായ യുമാൻ തൊയിബി, മെയ് 4 ന് തന്റെ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ചുരാചന്ദ്പൂരിലെ മെയ്റ്റെ ലെകയിൽ നിന്ന് രക്ഷപ്പെട്ട് ക്യാമ്പിൽ എത്തിയ ആദ്യ വ്യക്തികളിൽ ഒരാളാണ്.
ക്യാമ്പിലെ എല്ലാ സ്ത്രീകളും മെയ്തേയ് സമുദായത്തിൽ നിന്നുള്ളവരാണ്. നിലവിലുള്ള വംശീയ സംഘർഷങ്ങൾ കാരണം കുക്കി സ്ത്രീകൾക്ക് ഇവിടെ വരാൻ കഴിഞ്ഞില്ലെന്നാണ് ക്യാമ്പ് നടത്തിക്കുന്ന പ്രാദേശിക ബി.ജെ.പി നേതാക്കൾ പറയുന്നത്.
മെയ് മൂന്നു മുതൽ മണിപ്പൂരിൽ 50,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. താൽകാലിക ബാരിക്കേഡുകൾ റോഡുകളെ മറികടന്നു, മെയ്തി, കുക്കി ആധിപത്യമുള്ള പ്രദേശങ്ങൾ വിഭജിച്ചു. ഈ ബാരിക്കേഡുകൾ മറികടക്കുന്ന ഓരോ വ്യക്തിയും വംശീയ ഐഡന്റിറ്റിയുടെ തെളിവ് നൽകണം. താഴ്‌വരയിൽ താമസിച്ചിരുന്ന ഭൂരിഭാഗം കുക്കികളും ചുരാചന്ദ്‌പൂർ, കാങ്‌പോക്‌പി മലയോര ജില്ലകളിലേക്കും മലനിരകളിൽ താമസിച്ചിരുന്ന മെയ്‌തികൾ താഴ്‌വരയിലേക്കും മാറി.
‘ഒരു വർഷത്തോളം ഞാൻ വാടകയ്‌ക്കെടുത്ത ടെയ്‌ലറിങ് മെഷീനിൽ ജോലി ചെയ്തു. അക്രമം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് ഞാൻ ഒരു പുതിയ മെഷീൻ വാങ്ങിയിരുന്നു’-വീട്ടിൽ തയ്യൽ ജോലി ചെയ്തിരുന്ന തൊയിബി പറയുന്നു. തനിക്ക് സ്വതന്ത്രമായി ചുറ്റിക്കറങ്ങാൻ കഴിയാതായെന്നും അവർ പറഞ്ഞു.
അഞ്ച് വയസ്സുള്ള മകനും അവരോടൊപ്പം യൂത്ത് ഹോസ്റ്റലിലുണ്ട്. അങ്കണവാടി പ്രവർത്തകരും സന്നദ്ധ അദ്ധ്യാപകരും നടത്തുന്ന രണ്ട് ക്ലാസുകളിലാണ് ഇപ്പോൾ അവന്റെ വിദ്യാഭ്യാസം. ഗ്രാമത്തിലെ തുറസ്സായ സ്ഥലങ്ങളിലേക്ക് തന്റെ മകന് പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് അവൾ സങ്കടപ്പെടുന്നു.
"എനിക്ക് വീട് നഷ്ടപ്പെട്ടു, പക്ഷേ, ഇവിടെയുള്ള മറ്റ് സ്ത്രീകളോടൊപ്പം ഇരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു’-അവൾ പറയുന്നു. ‘സ്ത്രീകളിൽ ഒരാൾക്ക് പ്രസവവേദന അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തേണ്ടിവരുമ്പോൾ, മിക്ക സ്ത്രീകളും അവളെ അനുഗമിക്കാറുണ്ട്’-ഒരു സന്നദ്ധപ്രവർത്തകൻ പറയുന്നു.
സ്ത്രീകളെ നോക്കുന്നതിന് ക്യാമ്പിൽ മൂന്ന് നഴ്‌സുമാർ വ്യത്യസ്ത ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നുണ്ട്. ഇംഫാൽ വെസ്റ്റിലെയും ഇംഫാൽ ഈസ്റ്റിലെയും ചീഫ് മെഡിക്കൽ ഓഫിസർമാരുടെ കീഴിലുള്ള ടീമുകൾ ഗൈനക്കോളജിസ്റ്റുകളുമായും ശിശുരോഗ വിദഗ്ധരുമായും പരിശോധനകൾ ക്രമീകരിക്കാൻ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.