Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി ആശുപത്രിയിലെ...

ഡൽഹി ആശുപത്രിയിലെ ഡോക്​ടർമാരുൾപ്പടെ 39 പേർ ക്വാറൻറീനിൽ

text_fields
bookmark_border
ഡൽഹി ആശുപത്രിയിലെ ഡോക്​ടർമാരുൾപ്പടെ 39 പേർ ക്വാറൻറീനിൽ
cancel

ന്യൂഡൽഹി: ഡൽഹി മാക്​സ്​ ആശുപത്രിയിലെ ഡോക്​ടർമാരുൾ​പ്പടെ 39 ജീവനക്കാരെ ക്വാറൻറീൻ ചെയ്​തു. ആശുപത്രിയിലെ രണ്ടു രോഗികൾക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അവരുമായി അടുത്തിടപഴകിയവരെയാണ്​ നിരീക്ഷണത്തിലാക്കിയ ത്​.

രണ്ടുദിവസം മുമ്പാണ്​ ഹൃദ്രോഗ ചികിത്സക്കായി​ രണ്ടുപേ​രെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. എന്നാൽ പരിശോധനയിൽ ഇവർക്ക്​ കോവിഡ്​ ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ്​ ഡോക്​ടർമാരെയും നഴ്​സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്​.

ക്വറൻറീനിൽ പോയവർക്ക്​ രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്പിളുകൾ പരിശോധിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

നേരത്തേ ഡൽഹി എയിംസിൽ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്​ടർമാരെയും ജീവനക്കാരെയും ക്വാറൻറീൻ ചെയ്​തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന്​ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഡൽഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്​ടർമാർക്കും ജീവനക്കാർക്കും നേരത്തേ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronahospitalmalayalam newsindia newscovid 19lockdownQuaratine
News Summary - 39 doctors, staff at Delhi’s Max Hospital quarantined -India news
Next Story