കർണാടകയിൽ നവീകരണ പ്രവൃത്തിക്കിടെ മൂന്നുനില കെട്ടിടം തകർന്നുവീണു; വിഡിയോ
text_fieldsബംഗളൂരു: കർണാടകയിലെ കോലാറിൽ നവീകരണ ജോലികൾക്കിടെ മൂന്നു നില കെട്ടിടം തകർന്നുവീണു. അടുക്കിവെച്ച കാർഡുകൾ വീഴുന്നതുപോലെയുള്ള ദൃശ്യങ്ങൾ കാഴ്ചക്കാരിൽ നടുക്കമുളവാക്കി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവിൽനിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ് സംഭവം. താഴത്തെ നിലയുടെ നവീകരണ പ്രവൃത്തിക്കിടെ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
ആളുകൾ നോക്കിനിൽക്കെ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കെട്ടിടം രാജ് കുമാർ എന്നയാളിന്‍റേതാണെന്ന് സ്ഥിരീകരിച്ചതായി ബംഗാരപേട്ട് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. രണ്ടു മാസമായി അതിൽ ആളില്ലായിരുന്നുവത്രെ.
കെട്ടിടത്തിന്റെ വീഴ്ചയിൽ സമീപത്തെ സ്വകാര്യ സ്കൂളിന്റെ ഭിത്തി തകർന്നു. ബംഗാരപ്പേട്ടയിലെ തിരക്കേറിയ കെ.ഇ.ബി റോഡിൽ പതിച്ച അവശിഷ്ടങ്ങൾ കാരണം ഗതാഗതം നിലച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.