മാധ്യമപ്രവർത്തകെൻറ കൊല: നാലു പേർ അറസ്റ്റിൽ
text_fields
അഗർതല: ‘ദിൻരാത്’ ടി.വി ചാനൽ റിപ്പോർട്ടർ ശാന്തനു ഭൗമികിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഇൻഡിജിനിയസ് പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) പ്രവർത്തകരാണ് അറസ്റ്റിലായതെന്ന് പൊലീസ് സൂപ്രണ്ട് അവിജിത് സപ്തർഷി അറിയിച്ചു. കൊലപാതകത്തെ തുടർന്നുള്ള സംഘർഷത്തിൽ 16 പൊലീസുകാർക്ക് പരിക്കേൽക്കുകയും രണ്ടു വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഖുമുൾവുങ്, മണ്ടായി പ്രദേശങ്ങളിലാണ് െഎ.പി.എഫ്.ടി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. സംസ്ഥാനത്ത് ഇൻറർനെറ്റിന് പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. െഎ.പി.എഫ്.ടി പ്രവർത്തകരും ത്രിപുര രാജ്യ ഉപജാതി ഗണമുക്തി പരിഷത്ത് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് ഭൗമിക് കൊല്ലപ്പെട്ടത്. സി.പി.എമ്മിെൻറ ഗോത്ര സംഘടനയാണ് പരിഷത്ത്. അതിനിടെ, ശാന്തനു ഭൗമികിെൻറ െകാലയിൽ സി.ബി.െഎ അന്വേഷണം വേണമെന്ന് നോർത്ത് ഇൗസ്റ്റ് മീഡിയ ഫോറം ആവശ്യപ്പെട്ടു.
പുരോഗമന പക്ഷത്ത് നിലയുറപ്പിക്കുന്ന പത്രപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ് സംഭവമെന്ന് സി.പി.എം പറഞ്ഞു. ബി.െജ.പി പിന്തുണയുള്ള െഎ.പി.എഫ്.ടി പ്രവർത്തകരാണ് കൊലക്കു പിന്നിലെന്ന് ആരോപിച്ച സി.പി.എം, കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗൗരി ലേങ്കഷിെൻറ കൊലപാതകവും ത്രിപുരയിലെ കൊലയും സമാനമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
ന്യൂഡൽഹി: ത്രിപുരയിൽ മാധ്യമപ്രവർത്തകൻ ശന്തനു ഭൗമികിെൻറ വധം, ആലപ്പുഴ ഏഷ്യാനെറ്റ് ഒാഫിസിനു നേരെ നടന്ന ആക്രമണം എന്നിവയിൽ കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം പ്രതിഷേധിച്ചു. നോർത്ത് ഇൗസ്റ്റ് മീഡിയ ഫോറം, ഇന്ത്യൻ വനിത പ്രസ് കോർ, പ്രസ് അസോസിയേഷൻ എന്നീ സംഘടനകളുമായി സഹകരിച്ചായിരുന്നു ജന്തർമന്തറിലെ പ്രതിഷേധം.
കെ.യു.ഡബ്ല്യു.ജെയെ പ്രതിനിധാനംചെയ്ത് പ്രസിഡൻറ് തോമസ് ഡൊമിനിക്, മിജി ജോസ്, പി.കെ. മണികണ്ഠൻ, പ്രസൂൻ എസ്. കണ്ടത്ത്, പ്രശാന്ത് രഘുവംശം, ജോർജ് കള്ളിവയലിൽ, സാജൻ എവുജിൻ, എ.എസ്. സുരേഷ്കുമാർ, വനിത പ്രസ് കോറിനു വേണ്ടി ടി.കെ. രാജലക്ഷ്മി, നോർത്ത് ഇൗസ്റ്റ് മീഡിയ ഫോറം നേതാവ് ഉൽപൽ ബോർപുജാരി, പ്രസ് അസോസിയേഷന് വേണ്ടി ശിശിർ സോണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.