തൃണമൂൽ പ്രവർത്തകനെ കൊലപ്പെടുത്തിയ നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ നാല് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിൽ സൂരിയിലെ ബിജെപി ഓഫിസിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഖൈറസോൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുക്തിനഗർ ഗ്രാമത്തിൽ തൃണമൂൽ അനുയായിയായ കാന്ത ബൗരിയെ ബി.ജെ.പി അക്രമി സംഘം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരു ചടങ്ങിൽ പങ്കെടുത്ത നിരപരാധികളായ പാർട്ടിപ്രവർത്തകരെ പ്രകോപനമില്ലാതെ ബി.ജെ.പി സംഘം അക്രമിക്കുകയായിരുന്നുവെന്ന് തൃണമൂൽ നേതാക്കൾ പറഞ്ഞു. അതേസമയം, തൃണമൂൽ പ്രവർത്തകർ ഗ്രാമത്തിൽ അക്രമം അഴിച്ചുവിട്ടിരുന്നുവെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചതാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.