സെക്കന്തരാബാദ്-ഷാലിമാർ എക്സ്പ്രസിന്റെ നാല് കോച്ചുകൾ പാളംതെറ്റി
text_fieldsകൊൽക്കത്ത: സെക്കന്തരാബാദ്-ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ നാല് കോച്ചുകൾ പാളംതെറ്റി. പശ്ചിമബംഗാളിലെ ഹൗറയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. വീക്ക്‍ലി ട്രെയിനായ സെക്കന്തരാബാദ്-ഷാലിമാർ എക്സ്പ്രസ് 40 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ നാൽപൂരിൽ വെച്ചാണ് പാളം തെറ്റിയത്.
പാഴ്സൽ വാൻ ഉൾപ്പടെയുള്ള നാല് കോച്ചുകളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കേൽക്കുകയും ചെയ്തിട്ടില്ലെന്ന് റെയിൽവേ അറിയിച്ചു. മുഴുവൻ യാത്രക്കാരെയും പാളംതെറ്റിയ കോച്ചുകളിൽ നിന്ന് പുറത്തെടുത്തുവെന്നും ദക്ഷിണ-കിഴക്കൻ റെയിൽവേ വ്യക്തമാക്കി. റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
ട്രെയിൻ പാളംതെറ്റിയതിന് പിന്നാലെ ആക്സിഡന്റ് റിലീഫ് വാനും മെഡിക്കൽ റിലീഫ് ട്രെയിനും സാന്ദ്രാഗച്ചിയിൽ നിന്നും ഖരാഖ്പൂരിൽ നിന്നുമെത്തി. യാത്രക്കിടെ വഴിയിൽ കുടുങ്ങിയവരെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാൻ ബസുകളും തയാറാക്കിയിട്ടുണ്ട്.
നേരത്തെ ചെന്നൈയ്ക്കടുത്ത തിരുവള്ളൂർ ജില്ലയിലെ കവരപ്പേട്ടയിൽ പാസഞ്ചർ തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. മൈസൂരുവിൽനിന്ന് ദർഭംഗയിലേക്കു പോവുകയായിരുന്ന ബാഗ്മതി എക്സ്പ്രസാണ്(12578) ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.