മുംബൈ ക്രിസ്റ്റൽ ടവർ തീപിടിത്തം: കെട്ടിടം നിർമാണ കമ്പനി ഉടമ അറസ്റ്റിൽ
text_fieldsമുംബൈ: മുംബൈയിലെ ദാദർ പ്രദേശത്ത് ബഹുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായി നാലു പേർ മരിച്ച സംഭവത്തിൽ കെട്ടിട നിർമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുൾ റസാഖ് ഇസ്മായിൽ എന്നയാളാണ് പിടിയിലായത്.
ബഹുനില കെട്ടിടത്തിന്‍റെ നിർമാണത്തിൽ സുരക്ഷാ വീഴ്ച വരുത്തിയ ഇയാൾക്കെതിരേ മഹാരാഷ്ട്ര ഫയർ പ്രിവെൻഷൻ ആൻഡ് ലൈഫ് സേഫ്റ്റി ആക്ട് 2006 പ്രകാരമാണ് കേസെടുത്തത്.
ബുധനാഴ്ച രാവിലെയാണ് മുംബൈയിലെ പരേലിലുള്ള 17 നില പാർപ്പിട സമുച്ചയമായ ക്രിസ്റ്റൽ ടവറിൽ തീപിടുത്തമുണ്ടായത്. കെട്ടിടത്തിെൻറ 12-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ നാലു പേർ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്രെയിനുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടന്നത്. തീ നിയന്ത്രണവിധേയമാക്കിയെന്നും ലെവൽ-2 തീപിടിത്തമാണ് ഉണ്ടായതെന്നും അഗ്നിശമനസേന അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.