Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2021 1:23 PM IST Updated On
date_range 17 May 2021 1:23 PM ISTഭാര്യക്ക് ഓേട്ടാറിക്ഷ ഡ്രൈവറുമായി അവിഹിത ബന്ധം; വാക്കേറ്റത്തിനൊടുവിൽ മൂന്നു പേരും ജീവനൊടുക്കി
text_fieldsbookmark_border
ചെന്നൈ: ദമ്പതികൾ ഉൾപ്പെടെ മൂന്നു പേർ ജീവനൊടുക്കിയതിനെ തുടർന്ന് നാല് പെൺകുട്ടികൾ അനാഥരായി. ഗോപി(38), ഭാര്യ കന്നിയമ്മാൾ(35), ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷ്(38) എന്നിവരാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഗോപി ഒരു ഇറച്ചിക്കട നടത്തി വരികയാണ്. ഭാര്യ കന്നിയമ്മാൾ അവിെട സഹായിയാണ്. ഇവർക്ക് 16 വയസുള്ള ഒരു മകളുണ്ട്. സുരേഷിന് ഭാര്യയും മൂന്ന് പെൺമക്കളുമാണുള്ളത്.
കന്നിയമ്മാളും സുരേഷുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. തുടർന്ന് ഗോപി ഇരുവരുമായും വാക്കേറ്റത്തിലേർപ്പെട്ടു. ശേഷം ശനിയാഴ്ച രാത്രിയിൽ മൂന്നു പേരും ചേർന്ന് ജീവനൊടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story