നാല് ജി.എസ്.ടി ബില്ലുകൾ ലോക്സഭയിൽ
text_fieldsന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ ചരക്കു സേവന നികുതി സമ്പ്രദായം (ജി.എസ്.ടി) നടപ്പാക്കാൻ ലക്ഷ്യമിട്ട് നാലു ബില്ലുകൾ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ഏപ്രിൽ 12ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതിനുമുമ്പ് പാർലമെൻറിൽ അവ പാസാക്കും. കാര്യപരിപാടിയിൽ മുൻകുട്ടി ഉൾപ്പെടുത്താതെ സുപ്രധാന ബില്ലുകൾ സഭയിൽ കൊണ്ടുവന്നതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.
കേന്ദ്ര^സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലും കേന്ദ്രമന്ത്രിസഭയും അംഗീകരിച്ച ബില്ലുകളാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ വെച്ചത്. കേന്ദ്ര, കേന്ദ്രഭരണ പ്രദേശ, സംയോജിത ജി.എസ്.ടി ബില്ലുകളും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബില്ലുമാണ് ഇവ. സംസ്ഥാന നിയമസഭകൾ പാസാക്കേണ്ട ഒരു ബില്ലു കൂടി ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
നിലവിലെ കേന്ദ്ര, സംസ്ഥാന പരോക്ഷ നികുതികൾ ഇല്ലാതാക്കി ഇന്ത്യയാകെ ഒറ്റ പരോക്ഷ നികുതി സമ്പ്രദായത്തിനു കീഴിൽ കൊണ്ടുവരുകയാണ് ജി.എസ്.ടിയിലൂടെ ചെയ്യുന്നത്. ഇതുവഴി ആദ്യ വർഷം സാമ്പത്തിക വർഷം അര ശതമാനം വർധിക്കുമെന്ന് സർക്കാർ വിശദീകരിക്കുന്നു. കേന്ദ്രത്തിെൻറ വരുമാന അടിത്തറ വിപുലപ്പെടുകയും ചെയ്യും.
ജി.എസ്.ടി നടപ്പാക്കുേമ്പാൾ സംസ്ഥാനങ്ങൾക്ക് ഉണ്ടാവുന്ന വരുമാന നഷ്ടം ആദ്യത്തെ അഞ്ചു വർഷത്തേക്ക് കേന്ദ്രം നികത്തി കൊടുക്കും. രണ്ടു മാസത്തിലൊരിക്കൽ ആനുപാതിക വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നതിന് നഷ്ടപരിഹാര ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. പുകയില ഉൽപന്നങ്ങൾക്കും ആഡംബര സാധനങ്ങൾക്കും 15 ശതമാനം വരെ സെസ് ഇൗടാക്കിയാണ് ഇതിനുള്ള തുക കേന്ദ്രം കണ്ടെത്തുന്നത്. നഷ്ടപരിഹാര നിധിയിൽ അഞ്ചാം വർഷം ബാക്കിയുള്ള തുകയിൽ പകുതി കേന്ദ്രത്തിനും ബാക്കി സംസ്ഥാനങ്ങൾക്കുമാണ്.
നഷ്ടപരിഹാര ഫണ്ട് സി.എ.ജി ഒാഡിറ്റിന് വിധേയമായിരിക്കും. സംസ്ഥാനങ്ങളുടെ വരുമാന നഷ്ടം കണക്കാക്കുന്നതിന് അടിസ്ഥാന വർഷമായി കണക്കാക്കുന്നത് 2015^16 ആണ്. ജി.എസ്.ടിയുടെ ആദ്യത്തെ അഞ്ചു വർഷങ്ങളിൽ സംസ്ഥാനങ്ങളുടെ വരുമാനത്തിൽ 14 ശതമാനം വീതം വർധന ഉണ്ടാകുമെന്നാണ് കണക്കാക്കുക. വിവിധ ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ഇൗടാക്കുന്നതിന് 5, 12, 18, 28 എന്നിങ്ങനെ നാലു സ്ലാബുകൾ നിശ്ചയിച്ചിട്ടുണ്ട്. ഒാരോ സ്ലാബിലും ഉൾപ്പെടുത്തേണ്ട ഉൽപന്നങ്ങൾ ഏതൊക്കെയെന്ന് ഇൗ മാസം 31നു േശഷം കേന്ദ്ര^സംസ്ഥാന ധനകാര്യ ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനിക്കും.
നേരത്തെ പാസാക്കിയ ജി.എസ്.ടി ഭരണഘടനാ ഭേദഗതി പ്രകാരം സെപ്റ്റംബർ 15നു ശേഷം പരോക്ഷ നികുതി പിരിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അവകാശമില്ലാതാകുമെന്ന ഗൗരവം ഉൾക്കൊണ്ട് ബില്ലുകൾ പാസാക്കുന്ന പ്രക്രിയ വേഗത്തിലാക്കണമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അഭ്യർഥിച്ചു. എന്നാൽ, കാര്യോപദേശക സമിതിയിൽ ചർച്ചചെയ്യാതെ ഗോപ്യമായി ബിൽ സഭയിൽ കൊണ്ടുവരുന്നതിെൻറ ലക്ഷ്യം എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. ശനിയാഴ്ച രാവിലെതന്നെ ബില്ലുകളുടെ കോപ്പി അംഗങ്ങൾക്ക് ലഭ്യമാക്കിയിരുന്നുെവന്ന് വിശദീകരിച്ച് സ്പീക്കർ സുമിത്ര മഹാജൻ പ്രതിപക്ഷത്തിെൻറ വാദം തള്ളി.
രാജ്യസഭയിൽ ന്യൂനപക്ഷമാണെന്നിരിക്കേ, പ്രതിപക്ഷത്തിെൻറ ശക്തമായ എതിർപ്പ് സർക്കാറിന് അവിടെ നേരിടേണ്ടിവരും. എന്നാൽ, പണബില്ലായി അവതരിപ്പിച്ച ജി.എസ്.ടി ബില്ലിെൻറ യാത്ര തടസ്സപ്പെടുത്താൻ പ്രതിപക്ഷത്തിന് കഴിയില്ല. രാജ്യസഭയുടെ ഭേദഗതി നിർദേശങ്ങൾ സർക്കാറിന് വ്യക്തമായ ഭൂരിപക്ഷമുള്ള ലോക്സഭക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.