ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്നു; നരേന്ദ്ര മോദി കാരണം രാജ്യം ആഗോളതലത്തിൽ ആഘോഷിക്കപ്പെട്ടു -അമിത് ഷാ
text_fieldsന്യൂഡൽഹി: നാല് ഗുജറാത്തുകാരാണ് ആധുനിക ഇന്ത്യൻ ചരിത്രത്തിന് വലിയ സംഭാവന നൽകിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാത്മ ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, മൊറാർജി ദേശായി, നരേന്ദ്ര മോദി എന്നിവരാണ് ആ നാല് ഇന്ത്യക്കാരെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹി-ഗുജറാത്ത് സമാജത്തിന്റെ 125ാം വാർഷികത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അമിത് ഷായുടെ പ്രസ്താവന. ഇന്ത്യയുടെ പ്രശസ്തി ആഗോളതലത്തിൽ പ്രചരിപ്പിച്ചയാളാണ് മോദിയെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയത് ഗാന്ധിജിയുടെ പ്രവർത്തനങ്ങൾ മൂലമാണ്. രാജ്യം ഒന്നായതിന് കാരണം സർദാർ വല്ലഭായ് പട്ടേലിന്റെ പ്രവർത്തനങ്ങളാണ്. മൊറാർജി ദേശായി ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. നരേന്ദ്ര മോദിയാണ് രാജ്യം ലോകം മുഴുവൻ അറിയപ്പെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സമൂഹങ്ങളുമായും പെട്ടെന്ന് ഇണങ്ങുകയും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഗുജറാത്തി സമൂഹം. സാംസ്കാരികപരമായി മികച്ച ബന്ധമാണ് ഡൽഹിയും ഗുജറാത്തും തമ്മിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.