കോപ്പിയടി തടയാൻ നാല് മണിക്കൂർ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് അസം സർക്കാർ
text_fieldsദിസ്പൂർ: വിവധ സർക്കാർ വകുപ്പുകളിലെ 27,000 തസ്തികകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് മുന്നോടിയായി ഉദ്യോഗാർഥികൾ കോപ്പിയടിക്കുന്നത് തടയാൻ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് അസം സർക്കാർ.
പരീക്ഷകൾ നടക്കുന്ന സമയങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നാല് മണിക്കൂർ നിർത്തിവെക്കാനാണ് സർക്കാർ ഉത്തരവിട്ടത്. 14 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.
ഇതിനു മുന്നോടിയായി പരീക്ഷകൾ നടക്കുന്ന എല്ലാ ജില്ലകളിലും ഇന്‍റർനെറ്റ് സേവനം ലഭ്യമാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.
പരീക്ഷാ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്. ഗ്രേഡ്-3, ഗ്രേഡ്-4 തസ്തികകളിലേക്കുള്ള ആദ്യഘട്ട പരീക്ഷ ഇന്നാണ് നടക്കുക. ഓഗസ്റ്റ് 28, സെപ്റ്റംബർ 11 തീയതികളിലും പരീക്ഷകൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.