സ്കൂൾ ബസിന് തീ പിടിച്ച് നാലു കുട്ടികൾ മരിച്ചു
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ സങ്രൂർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിന് തീ പിടി ച്ച് നാല് കുട്ടികൾ വെന്തു മരിച്ചു. സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്ന 12 കു ട്ടികൾ ബസിൽ ഉണ്ടായിരുന്നു. എട്ടു പേരെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
എല്ലാവരും 12 വയസ്സിനു താഴെയുള്ളവരാണ്. മരിച്ചവരിൽ മൂന്നു വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടും. തീ പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും അറിയിച്ചു.
സംഭവത്തിൽ മജിസ്ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബസ് മോശം അവസ്ഥയിലായിരുന്നുവെന്നും അനധികൃതമായി ഓടിക്കുകയായിരുന്നുവെന്നും പ്രാഥമികാന്വേഷണത്തിൽ സൂചന ലഭിച്ചതായി ജില്ല ഗതാഗത ഓഫിസർ അറിയിച്ചു. ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപ വീതം വിദ്യാഭ്യാസ മന്ത്രി സഹായധനം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.