Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൽമാന്റെ കാർ...

സൽമാന്റെ കാർ ആക്രമിക്കാൻ പദ്ധതിയിട്ട ബിഷ്‍ണോയ് സംഘത്തിലെ നാല് പേർ അറസ്റ്റിൽ

text_fields
bookmark_border
Salman Khan
cancel

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ കാർ ആക്രമിക്കാൻ പദ്ധതിയിട്ട നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് നവി മുംബൈ പൊലീസ്. ലോറൻസ് ബിഷ്‍ണോയ് സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായതെന്നാണ് വിവരം. ധനഞ്ജയെന്ന അജയ് കശ്യപ്, ഗൗരവ് ഭാട്ടിയയെന്ന നാഹ്‍വി, വാസ്പി ഖാനെന്ന വാസിം ചിക്ന, വാസിം ഖാനെന്ന ജാവേദ് ഖാൻ എന്നിവരാണ് പിടിയിലായത്.

ഇതുമായി ബന്ധപ്പെട്ട് 17ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറൻസ് ബിഷ്‍ണോയ്, അൻമോൽ ബിഷ്‍ണോയ്, സംപത് നെഹ്റ, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബൈക്കിലെത്തിയ രണ്ടംഗ സംഘം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. സൽമാൻ ഖാന്റെ മുംബൈയി​ലെ ബാന്ദ്രയിലുള്ള ഗാലക്സി അപ്പാർട്ട്മെന്റിന് നേരെയാണ് അക്രമികൾ വെടിയുതിർത്തത്. ഇതുമായി ബന്ധപ്പെട്ട് വിക്കി ഗുപ്ത, സാഗർ പാൽ എന്നിവർ പൊലീസിന്റെ പിടിയിലായിരുന്നു. ഇരുവരേയും ഗുജറാത്തിൽ നിന്നാണ് മുംബൈ ​പൊലീസ് പിടികൂടിയത്.

കേസിലെ മറ്റൊരു പ്രതിയായ അനുജ് താപ്പനെ ഏപ്രിൽ 26ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് താപ്പൻ മെയ് ഒന്നിന് പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. ലോറൻസ് ബിഷ്‍ണോയ് സംഘത്തിൽ നിന്ന് ഭീഷണി ഉയർന്നതിനെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman KhanLawrence Bishnoi
News Summary - 4 Lawrence Bishnoi gang members arrested for planning to attack Salman Khan's car
Next Story