സി.ബി.െഎ മേധാവിക്ക് ചാരനിരീക്ഷണം; നാല് െഎ.ബി ഉദ്യോഗസ്ഥർ പിടിയിൽ
text_fieldsന്യൂഡൽഹി: പുറത്താക്കിയ സി.ബി.െഎ ഡയറക്ടർ അലോക് വർമക്ക് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇൻറലിജൻസ് ബ്യൂറോ(െഎ.ബി)യുടെ രഹസ്യ നിരീക്ഷണം. ‘ചാരപ്പണി’ നടത്തിയ നാല് െഎ.ബി ഉദ്യോഗസ്ഥരെ സി.ബി.െഎ ഡയറക്ടറുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു. ചാരപ്പണിയല്ല, പതിവുഡ്യൂട്ടി മാത്രമാണ് അവർ ചെയ്തതെന്ന വിശദീകരണത്തോടെ മണിക്കൂറുകൾക്കുശേഷം ഡൽഹി പൊലീസ് നാലുപേരെയും വിട്ടയച്ചു. എന്നാൽ, സി.ബി.െഎ ഡയറക്ടർക്കുമേൽ കേന്ദ്ര സർക്കാർ ചാരക്കണ്ണ് വെച്ചതാണെന്ന കാഴ്ചപ്പാട് ശക്തം.
വ്യാഴാഴ്ച രാവിലെ 7.45നാണ് െഎ.ബി ഉദ്യോഗസ്ഥർ കസ്റ്റഡിയിലായത്. അലോക് വർമയുടെ വസതിയായ 2-ജൻപഥിെൻറ നേരെ എതിർവശത്ത് നിർത്തിയിട്ട കാറിലായിരുന്നു നാലു പേരും. അതിസുരക്ഷാ മേഖലയിൽ സംശയകരമായ സാഹചര്യത്തിൽ കാർ കണ്ട സുരക്ഷാജീവനക്കാർ അടുത്തുചെന്ന് ചോദ്യംചെയ്തു. വ്യക്തമായ മറുപടി പറയാതെ ഉരുണ്ടുകളിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ അവരെ പൊക്കി. കാറിനുള്ളിൽനിന്ന് ബലമായി പിടിച്ചിറക്കി. കോളറിനും മറ്റും പിടിച്ചുവലിക്കുകയും രക്ഷപ്പെടാൻ പിന്നാക്കം വലിക്കുന്നതിനിടയിൽ ഉരുണ്ടുവീഴുകയും ചെയ്യുന്ന രംഗം അതുവഴി വന്ന ചാനൽ പ്രവർത്തകർ പകർത്തിയതോടെ സംഭവത്തിന് തെളിവായി. കസ്റ്റഡിയിലെടുത്തവരെ അേലാക് വർമയുടെ വസതിയിലേക്ക് വലിച്ചുകൊണ്ടുപോയി. ഇൗ സമയം അവിടെ ഉണ്ടായിരുന്ന അലോക് വർമയുടെ നിർദേശപ്രകാരം പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ കൊണ്ടുപോയി.
കഥ തിരിഞ്ഞത് പിന്നീടാണ്. ഇവർ െഎ.ബി ഉദ്യോഗസ്ഥർ തന്നെയാണെന്ന് െഎ.ബിയും ആഭ്യന്തര മന്ത്രാലയവും ഡൽഹി പൊലീസും വിശദീകരിച്ചു. തെറ്റിദ്ധാരണകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നായി വിശദീകരണം. അവരുടെ പക്കൽ ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, സി.ജി.എച്ച്.എസ് കാർഡ് തുടങ്ങിയവ എല്ലാമുണ്ടായിരുന്നു. ചാരനിരീക്ഷണത്തിന് ഇറങ്ങുന്നവർ ഇത്തരത്തിൽ തിരിച്ചറിയൽ അടയാളങ്ങളൊന്നും കൈവശം വെക്കാറില്ലത്രെ.
അതിസുരക്ഷാ മേഖലയിൽ െഎ.ബിയുടെ നിരീക്ഷണം പതിവാണ്. അത്തരം പതിവുഡ്യൂട്ടിക്ക് കാറിൽ ഇറങ്ങിയതാണ് സംഘം. അലോക് വർമയുടെ വസതിക്കു സമീപം പതിവില്ലാത്ത ആൾസഞ്ചാരം കണ്ടപ്പോൾ വണ്ടി നിർത്തി നിരീക്ഷിച്ചതാണെന്നും വിശദീകരിച്ചു. അതുകൊണ്ട് അറസ്റ്റിെൻറ പ്രശ്നമില്ല. ചോദ്യംചെയ്ത് കാര്യങ്ങൾ ബോധ്യപ്പെട്ടു വിട്ടയച്ചുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം, െഎ.ബിക്കാരെ അലോക്വർമയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ കോളറിനു പിടിച്ച് വലിച്ചിഴച്ചതിൽ െഎ.ബിക്ക് കലിപ്പുണ്ട്. െഎ.ബിക്കാരാണെന്നു പറഞ്ഞിട്ടും അങ്ങനെ ചെയ്തത് പരസ്പര മാന്യതക്കു നിരക്കുന്നതായില്ലെന്നാണ് വിശദീകരണം. ധീരജ്, അജയ്, പ്രശാന്ത്, വിനീത് എന്നീ െഎ.ബി ഉദ്യോഗസ്ഥരാണ് പിടിയിലായി വിട്ടയക്കപ്പെട്ടത്.
#WATCH: Earlier visuals of two of the four people (who were seen outside the residence of #AlokVerma) being taken for questioning. #CBI #Delhi pic.twitter.com/2KnqNfrnH0
— ANI (@ANI) October 25, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.