വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
text_fieldsമുംബൈ: ശ്വാസതടസത്തെ തുടർന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ് വിമാനത്തിനുള്ളിൽ മരിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തിൽ നിന്നും വിമാനത്തിൽ കയറിയ പ്രീതി ജിൻഡാലിെൻറ മകൾ റിയയാണ് മരിച്ചത്.
കുഞ്ഞ് അബോധവസ്ഥയിലായത് മാതാവ് അറിഞ്ഞിരുന്നില്ല. വിമാനം ലാൻഡ് ചെയ്ത ശേഷവും കുഞ്ഞ് ഉണരാത്തതിനെ തുടർന്ന് വിമാനജീവനക്കാരുടെ സഹായത്തോടെ എയർപോർട്ടിലെ മെഡിക്കൽ റൂമിൽ എത്തിക്കുകയും കൃത്രിമ ശ്വാസം നൽകാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
വിമാനത്തിൽ കയറിയശേഷം കുഞ്ഞിനെ പാലൂട്ടിയിരുന്നുവെന്നും പിന്നീട് കുഞ്ഞ് ഉറങ്ങിയെന്നുമാണ് മാതാവ് പറഞ്ഞത്. വിമാനം ഇറങ്ങിയശേഷമാണ് കുഞ്ഞ് അബോധവസ്ഥയിലാെണന്ന് തിരിച്ചറിഞ്ഞ് എ.ടി.സിയുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരണകാരണം വ്യക്തമാകുന്നതിന് പോർട്ടമോർട്ടം നടത്തിയതായും സാമ്പിളുകൾ പരിശോധനക്കായി ജെ.ജെ ആശുപത്രിയിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.