Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിയാച്ചിനിൽ ഹിമപാതം;...

സിയാച്ചിനിൽ ഹിമപാതം; നാലു​ സൈനികരടക്കം ആറുപേർ മരിച്ചു

text_fields
bookmark_border
സിയാച്ചിനിൽ ഹിമപാതം; നാലു​ സൈനികരടക്കം ആറുപേർ മരിച്ചു
cancel

ന്യൂഡൽഹി: സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ നാലു​ സൈനികരും രണ്ടു​ ഗ്രാമീണ ചുമട്ടുകാരും അടക്കം ആറു​ പേർ മരിച്ചു. 1 9,000 അടി ഉയരെ സിയാച്ചിൻ മഞ്ഞുമലയുടെ വടക്കുഭാഗത്താണ്​ ദുരന്തം. തിങ്കളാഴ്​ച ഉച്ചകഴിഞ്ഞ്​ മൂന്നു മണിയോടെയുണ്ടായ മഞ്ഞുവീഴ്​ചയിൽ എട്ടംഗ സൈനിക പട്രോൾ സംഘവും രണ്ടു ചുമട്ടുകാരും കുടുങ്ങിപ്പോവുകയായിരുന്നുവെന്ന്​ സൈനികവൃത്തങ്ങൾ പറഞ്ഞു.

സമീപത്തെ സൈനിക പോസ്​റ്റുകളിൽനിന്ന്​ രക്ഷാപ്രവർത്തന സംഘങ്ങൾ പാഞ്ഞെത്തിയാണ്​ മഞ്ഞിൽപുതഞ്ഞവരെ പുറത്തെടുത്തത്​. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നാലു സൈനികരടക്കം ആറു പേർ മരിച്ചിരുന്നു. ഇവിടെ മറ്റു​ സൈനിക പോസ്​റ്റുകളിലും മഞ്ഞുവീഴ്​ചയുണ്ടായതായി സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​. 2016ൽ സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiachenAvalanchemayalam news
News Summary - 4 Soldiers, 2 Porters Dead After Avalanche Hits Army Patrol In Siachen
Next Story