ബി.ജെ.പിക്ക് വോട്ട് ചെയ്ത നാല് എം.എൽ.എമാർക്ക് വൈ കാറ്റഗറി സുരക്ഷ
text_fieldsലഖ്നോ: ഫെബ്രുവരി 27ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്ത നാല് സമാജ്വാദി പാർട്ടി എം.എൽ.എമാർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. അഭയ് സിങ് (ഗോസായ്ഗഞ്ച്), മനോജ് കുമാർ പാണ്ഡെ (ഉഞ്ചഹാർ), രാകേഷ് പ്രതാപ് സിങ് (ഗൗരിഗഞ്ച്), വിനോദ് ചതുർവേദി (കൽപി) എന്നിവർക്കാണ് സുരക്ഷ ലഭിച്ചത്.
എട്ട് സി.ആർ.പി.എഫ് ജവാന്മാർ ഈ എം.എൽ.എമാർക്ക് സുരക്ഷയൊരുക്കും. പാർട്ടി എം.എൽ.എമാരായ പൂജ പാൽ, രാകേഷ് പാണ്ഡെ, അശുതോഷ് മൗര്യ എന്നിവരും രാജ്യസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതുകാരണം സമാജ്വാദി പാർട്ടി സ്ഥാനാർഥി അലോക് രഞ്ജനെ ബി.ജെ.പി സ്ഥാനാർഥി സഞ്ജയ് സേത്ത് പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.