മലിനജല ശുദ്ധീകരണ പ്ലാന്റിനുളളിൽ നാല് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ വിരാറിലുള്ള മലിനജല ശുദ്ധീകരണ പ്ലാൻ്റിനുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ശുഭം പരക്കാർ(28), അമോൽ ഘടാലെ(27), നിഖിൽ ഘടാലെ(24), സാഗർ ടെണ്ടുൽക്കർ(29) എന്നിവരാണ് മരിച്ചത്.
ശുചീകരണ ആവശ്യങ്ങൾക്കായി നാല് തൊഴിലാളികൾ 25-30 അടി താഴ്ചയുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിലേയ്ക്ക് ഇറങ്ങിയതായി അർണാല പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാർ ഉടൻ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അർണാല പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.