അഞ്ചാം അങ്കത്തിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തൃണമൂൽ എം.എൽ.എ ബി.ജെ.പിയിൽ
text_fieldsകൊൽക്കത്ത: ബംഗാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നിഷേധിച്ചതോടെ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ നാലുതവണ നിയമസഭയിലെത്തിയ എം.എൽ.എ ബി.ജെ.പിയിൽ. തൃണമൂൽ കോൺഗ്രസിന്‍റെ മുതിർന്ന നേതാവും മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത സഹായിയുമായ സൊനാലി ഗുഹയാണ് ബി.ജെ.പിയിൽ ചേരുക. മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായിരുന്നു ഇവർ.
തെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ സൊനാലിക്ക് സീറ്റ് നൽകിയില്ല. ഇതോടെയാണ് ബി.ജെ.പിയിലേക്കുള്ള സൊനാലിയുടെ കൂടുമാറ്റം.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ്യോട് ബി.ജെ.പിയിൽ ചേരാൻ ആഗ്രഹം അറിയിച്ചതായി സൊനാലി പറഞ്ഞു. കൊൽക്കത്തയിലെ ബി.ജെ.പി ഓഫിസിലെത്തി തിങ്കളാഴ്ച സൊനാലി ബി.ജെ.പി അംഗത്വം സ്വീകരിക്കും.
ഇങ്ങനെയൊരു ദിവസം തന്‍റെ ജീവിതത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ അവർ ഈ തീരുമാനമെടുക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും സൊനാലി പറഞ്ഞു. തൃണമൂൽ കോൺഗ്രസിൽനിന്ന് തനിക്കൊരു ബഹുമാനവും ലഭിച്ചില്ലെന്നും സത്ഗചിയ എം.എൽ.എ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കളാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയത്. മാർച്ച് 27ന് ആരംഭിച്ച് എട്ടുഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.