പി.എം.എ.വൈയിൽ വീടുവെക്കാൻ കിട്ടിയ പണവുമായി യുവതികൾ കാമുകൻമാർക്കൊപ്പം മുങ്ങി
text_fieldsന്യൂഡൽഹി: പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം വീടുവെക്കാൻ കിട്ടയ പണവുമായി നാലു യുവതികൾ ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയി. ഉത്തർ പ്രദേശിലാണ് സംഭവം. പാവപ്പെട്ട കുടുംബങ്ങൾക്ക് വീടുവെക്കാർ കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയാണ് പി.എം.എ.വൈ. കുടുംബനാഥക്കാണ് പണം ലഭിക്കുക.
പി.എം.എ.വൈ പ്രകാരം പാസാകുന്ന പണം ജില്ല നഗര വികസന ഏജൻസി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് ഇൻസ്റ്റാൾമെന്റായി നൽകുകയാണ് ചെയ്യുക. ഓരോ ഇൻസ്റ്റാൾമെന്റിനും വീടിന്റെ ിത്ര ഭാഗം പണി തീർത്തിരിക്കണം എന്ന നിബന്ധനയുമുണ്ട്.
ഇത്തരത്തിൽ ആദ്യ ഇൻസ്റ്റാൾമെന്റായി 50,000 രൂപ ഗ്രാന്റ് ലഭിച്ച നാല് കുടുംബത്തിലെ വനിതാ ഗുണഭോക്താക്കളാണ് ഭർത്താക്കൻമാരെ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം പോയത്.
ഇൻസ്റ്റാൾമെന്റ് നൽകിയിട്ടും പണി തുടങ്ങാത്തത് സംബന്ധിച്ച് ജില്ല നഗര വികസന ഏജൻസി ബെൽഹാര, ബാൻകി, സെയ്ദ്പൂർ, സിദ്ദൂർ പഞ്ചായത്തുകളിലെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചപ്പോഴാണ് ഭാര്യമാർ ഉപേക്ഷിച്ച വിവരം പുറത്തറിയുന്നത്.
നോട്ടീസ് ലഭിച്ചതോടെ ഭർത്താക്കൻമാർ ജില്ലാ നഗര വികസന ഓഫീസറെ കണ്ട് അടുത്ത ഇൻസ്റ്റാൾമെന്റ് ഭാര്യമാർക്ക് ഉപയോഗിക്കാവുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയക്കരുതെന്ന് അഭ്യർഥിച്ചിരിക്കുകയാണ്.
ആദ്യ ഇൻസ്റ്റാൾമെന്റ് തിരിച്ചുപിടിക്കാനുള്ള വഴികൾ തേടുകയാണ് ജില്ലാ നഗര വികസന ഓഫീസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.