35 മണിക്കൂറിനൊടുവിൽ നാല് വയസുകാരനെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തു
text_fieldsദേവാസ്: 35 മണിക്കൂറിെൻറ പരിശ്രമത്തിനൊടുവിൽ നാല് വയസുകാരനെ കുഴൽക്കിണറിൽ നിന്ന് രക്ഷിച്ചു. 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ റോഷനെയാണ് മാരത്തോൺ രക്ഷാപ്രവർത്തനത്തിലുടെ പുറത്തെടുത്തത്. മധ്യപ്രദേശിലെ ദേവാസ് ജില്ലയെ ഉമാരിയ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ഞായറാഴ്ച രാത്രി 10.45നാണ് കുഴൽക്കിണറിൽ നിന്ന് കുട്ടിയെ പുറത്തെടുത്തതെന്ന് ദേവാസ് ജില്ല പൊലീസ് സുപ്രണ്ട് അൻഷുമാൻ സിങ് പറഞ്ഞു. കളിക്കുന്നതിനിടെ ശനിയാഴ്ച പകൽ 11 മണിയോടെ റോഷൻ മൂടാത്ത കുഴൽക്കിണറിൽ വീഴുകയായിരുന്നു. 30 അടി താഴ്ചയിലെത്തി കുട്ടി തടഞ്ഞ് നിൽക്കുകയായിരുന്നു. തുടർന്ന് കയറുപയോഗിച്ച് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആർമി ആരംഭിച്ചു. കുട്ടിക്ക് കുഴലിലുടെ ഒാക്സിജൻ നൽകിയിരുന്നു.
കുഴൽ കിണറിന് സമാന്തരമായി മറ്റൊരു കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. എന്നാൽ, ഇതിന് കൂടുതൽ സമയമെടുക്കുമെന്നതിനാൽ ഇൗ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുഴൽകിണറിലേക്ക് കയറിട്ട് അതിലുടെ കുട്ടിയെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തോട് കുട്ടി പൂർണമായും സഹകരിച്ചതാണ് ദൗത്യം എളുപ്പമാക്കിയതെന്നും ആർമി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.