രാജ്യം നടുങ്ങി; കൊടും ക്രൂരതയിൽ ഒറ്റക്കെട്ടായി അപലപിച്ചു
text_fieldsന്യൂഡൽഹി: രാജ്യം ഞെട്ടിത്തരിച്ച ഭീകരാക്രമണമാണ് വ്യാഴാഴ്ച പുലർച്ച ജമ്മു-കശ്മ ീരിലെ പുൽവാമയിൽ നടന്നത്. ധീര ജവാന്മാരുടെ രക്തസാക്ഷിത്വം വ്യർഥമാവില്ലെന്ന് രാഷ ്ട്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ഭീകരർക്കു കനത്ത മറുപടി നൽകുമെന്ന് ഉന്നത വൃത്തങ്ങൾ വ ്യക്തമാക്കി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വം നിറഞ്ഞ നടപടിയാണിതെന്ന് കേന്ദ്രമന്ത്രി അരുൺ െജയ്റ്റ്ലി വ്യക്തമാക്കി. മരിച് ചവരുടെ കുടുംബങ്ങളോടൊപ്പം രാജ്യമുണ്ട് -അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി രാ ജ്നാഥ് സിങ് പട്നയില്‍ പങ്കെടുക്കാനിരുന്ന ബി.െജ.പി റാലി റദ്ദാക്കി. ദേശീയ സുരക്ഷ ഉപ ദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തി. ഭീകരാക്രമണം ഏറെ അസ്വസ്ഥതയുണ്ട ാക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാത ിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.
കശ്മീരിലെ രക്തച്ചൊരിച്ചിലിന് പരിഹാരം കാണണമെന്ന് കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറും രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നും അവർ വ്യക്തമാക്കി. ദേശീയ സുരക്ഷ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
1999 മുതൽ ജമ്മു-കശ്മീരിൽ നടന്ന പ്രധാന ഭീകരാക്രമണങ്ങൾ
- 1999 നവംബർ മൂന്ന്: ശ്രീനഗറിലെ ബദമിബാഗിൽ നടന്ന ഭീകരാക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു
- 2001 ഒക്ടോCRPF ബര് 1: ശ്രീനഗറിലെ പഴയ നിയമസഭ മന്ദിരത്തിനടുത്ത് ഭീകരര്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 38 പേര് മരിച്ചു.
- 2002 മേയ് 14: ജമ്മുവിലെ കലുച്ചാക്കിലെ സൈനികകേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 36 പേർ മരിച്ചു. മരിച്ചവരിൽ കൂടുതലും സൈനികരുടെ കുടുംബാംഗങ്ങൾ.
- 2003 ജൂലൈ 22: അഖ്നൂരിലെ സൈനിക ക്യാമ്പിൽ ഇരച്ചുകയറിയ ഭീകരരുടെ ആക്രമണത്തിൽ ബ്രിഗേഡിയർ അടക്കം എട്ടു സൈനികർ മരിച്ചു; 12 പേർക്ക് പരിക്കേറ്റു
- 24 ജൂണ്‍ 2005: ശ്രീനഗറില്‍ ഭീകരര്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഒമ്പതു സൈനികര്‍ കൊല്ലപ്പെട്ടു.
- 24 ജൂലൈ 2005: ബാരാമുള്ള ദേശീയപാതയില്‍ ഭീകരവാദികള്‍ നടത്തിയ ഐ.ഇ.ഡി ബോംബ് സ്ഫോടനത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടു.
- 2013 ജൂൺ 24: ഹൈദർപോരയിൽ സൈനികവാഹനങ്ങൾക്കുനേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതു പേർ മരിച്ചു
- 2013 സെപ്റ്റംബർ 26: ഇരട്ട ചാവേർ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു.
- 2014 നവംബർ 27: അർണിയയിലെ കത്താറിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു സിവിലിയന്മാരടക്കം 10 പേർ മരിച്ചു.
- 2014 ഡിസംബർ അഞ്ച്: ഉറി സെക്ടറിൽ മൊറയിലെ സൈനിക ക്യാമ്പിനുനേരെയുണ്ടായ ആക്രമണത്തിൽ 11 മരണം, ആറ് തീവ്രവാദികളും കൊല്ലപ്പെട്ടു.
- 2015 മാർച്ച് 20: കത്വ ജില്ലയിലെ പൊലീസ് സ്റ്റേഷനിലുണ്ടായ ആക്രമണത്തിൽ ഏഴു മരണം.
- 2016 ജൂണ്‍ 25: ശ്രീനഗര്‍- ജമ്മു ദേശീയപാതയിലെ പാംപോറില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് സി.ആര്.പി.എഫുകാര്‍ കൊല്ലപ്പെടുകയും 25 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.
- 2016 സെപ്റ്റംബർ 18: ഉറിയിലെ സൈനികകേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ 19 സൈനികര്‍ മരിക്കുകയും 18 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു.
- 2016 നവംബർ 29: ജമ്മു-കശ്മീരിലെ നഗ്രോഡയിലെ 16ാം കോര്‍ സൈനികാസ്ഥാനത്ത് ഭീകരര്‍ നടത്തിയ വെടിവെപ്പിലും ഗ്രനേഡ് ആക്രമണത്തിലും ഏഴു സൈനികര്‍ മരിച്ചു.
- 2017 ആഗസ്റ്റ് 26: ദക്ഷിണ കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുടെ ക്യാമ്പിനുനേരെ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ എട്ടു ജവാന്മാർ കൊല്ലപ്പെട്ടു.
- 2018 ഫെബ്രുവരി 10: ജമ്മു-കശ്മീരിലെ സുന്ജ്വാനിൽ സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ സൈനികരും കുടുംബാംഗങ്ങളുമുള്‍പ്പടെ എട്ടു പേര് കൊല്ലപ്പെട്ടു.
- 2018 സെപ്റ്റംബര്‍ 22: ജമ്മു-കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും തുടര്‍ന്ന് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ ഏഴു പ്രദേശവാസികളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.