മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ ബിനാമി ഭൂമി പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയുടെ സഹോദരൻ ആനന്ദ്കുമാറിെൻറ 400 കോടി രൂപ വില മതിക്കുന്ന ബിനാമി സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. യു.പി രാഷ് ട്രീയത്തെ പുതിയ മാനങ്ങളിലേക്ക് നയിക്കാൻ പര്യാപ്തമാണ് നടപടി. രാഷ്ട്രീയ, ബിസിന സ് മേഖലകളിലെ വളർച്ച നേരത്തേതന്നെ മായാവതിയുടെ സഹോദരനെ നോട്ടപ്പുള്ളിയാക്ക ി മാറ്റിയിരുന്നു. അടുത്തിടെയാണ് ബി.എസ്.പിയുടെ ഉപനേതാവായി ആനന്ദ്കുമാറിനെ മായാവ തി നിയോഗിച്ചത്. അദ്ദേഹത്തിെൻറ മകൻ ആകാശ് ആനന്ദ് ബി.എസ്.പിയിൽ മായാവതിയുടെ പിൻഗാമിയെന്നാണ് അറിയപ്പെടുന്നത്.
ഡൽഹിയോടു ചേർന്ന യു.പിയിലെ നോയിഡ ഗൗതംബുദ്ധ് നഗറിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കാൻ പദ്ധതിയിട്ട ഏഴ് ഏക്കർ ഭൂമിയാണ് ആദായനികുതി വകുപ്പ് ബിനാമി നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. മോദിസർക്കാർ കൊണ്ടുവന്ന ബിനാമി നിയമ ഭേദഗതി പ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴു വർഷം തടവും സ്വത്തിെൻറ വിപണി വിലയുടെ 25 ശതമാനം പിഴയും ശിക്ഷ കിട്ടാം.
സമാജ്വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ട മായാവതി, ബി.ജെ.പിയുടെ രണ്ടാമൂഴത്തിനു പിന്നാലെ സഖ്യം അവസാനിപ്പിച്ചിരുന്നു. യു.പിയിൽ 10 സീറ്റാണ് ബി.എസ്.പിക്ക് കിട്ടിയത്.
ആനന്ദ്കുമാറിെൻറ സാമ്പത്തിക വളർച്ച പൊടുന്നനെയായിരുന്നു. 2007 മുതൽ അഞ്ചു വർഷം മായാവതി യു.പി മുഖ്യമന്ത്രിയായിരുന്നു.
2007ൽ ഏഴു കോടി രൂപയുടെ സ്വത്ത് ഉണ്ടായിരുന്ന ആനന്ദ് കുമാറിെൻറ സ്വത്ത് ഏഴുവർഷം കൊണ്ട് 1300 കോടിയായി വളർന്നു. ആദായ നികുതി വകുപ്പ് പലവട്ടം അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 2016ൽ നോട്ട് അസാധുവാക്കലിനു പിന്നാലെ, ബി.എസ്.പിയുമായി ബന്ധപ്പെട്ട ഒരു ബാങ്ക് അക്കൗണ്ടിൽ 104 കോടി രൂപ റൊക്കം പണമായി നിക്ഷേപിക്കപ്പെട്ടത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിച്ചിരുന്നു. ആനന്ദ്കുമാറിെൻറ ഡൽഹിയിലെ ബാങ്ക് അക്കൗണ്ടിൽ 1.43 കോടിയും ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിരുന്നു.
അവിഹിത സമ്പാദ്യത്തെക്കുറിച്ച ആരോപണം ഉയരുന്ന ഘട്ടങ്ങളിലെല്ലാം മായാവതി രാഷ്ട്രീയമായ വേട്ടയാടൽ എന്ന ആരോപണമാണ് ഉയർത്തുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ അന്വേഷണ ഏജൻസികളെ സ്വാധീനിക്കുന്നുണ്ടെന്ന പ്രബലമായ ആരോപണം നിലനിൽക്കുേമ്പാൾ തന്നെ, അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകാൻ കുറ്റാരോപിതർക്ക് കഴിഞ്ഞിട്ടില്ല. ആനന്ദ് കുമാറിെൻറയും ഭാര്യയുടെയും പേരിൽ നിരവധി ബിനാമി, കടലാസ് കമ്പനികളുണ്ട്.
ഫാക്ടർ ടെക്നോളജീസ്, ഹോട്ടൽ ലൈബ്രറി, സാചി പ്രോപ്പർട്ടീസ്, ദിയ റിയൽറ്റേഴ്സ്, ഇഷ പ്രോപ്പർട്ടീസ് തുടങ്ങിയവ അതിൽ ചിലത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.