400 ഫ്ലാറ്റുകൾ,12,60 കാർ: ജീവനക്കാരെ സമ്മാനം നൽകി ഞെട്ടിച്ച് വജ്രവ്യാപാരി
text_fieldsസൂറത്ത്: ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന വജ്രവയാപാരി ദീപാവലിക്ക് ജീവനക്കാർക്ക് സമ്മാനമായി നൽകിയത് 400 ഫ്ലാറ്റുകളും 12,60 കാറും. പ്രമുഖ വജ്രവ്യാപാരി സാവ്ജി ദോലാക്യയാണ് കമ്പനിയിൽ മികച്ച സേവനം കാഴ്ചവെച്ച ജീവനക്കാർക്ക് ഫളാറ്റും കാറുകളും സമ്മാനം നൽകി ഞെട്ടിച്ചത്.
സൂറത്തിലെ ഹരേകൃഷ്ണ എക്സ്‌പോർട്ടിങ്ങിലെ ജീവനക്കാരെയാണ് കമ്പനി മേധാവി സമ്മാനം നൽകി ഞെട്ടിച്ചത്. ഇൗ സാമ്പത്തിക വർഷം മികച്ചരീതിയിൽ ജോലിചെയ്ത 1716 ജീവനക്കാർക്കാണ് സമ്മാനം.
1,100 സ്ക്വയർ ഫീറ്റുള്ള ഫളാറ്റുകളാണ് തവണകളായി പണമടച്ച് കമ്പനി ഇവർക്ക് വേണ്ടി നൽകുക. ചൊവ്വാഴ്ച കമ്പനി വാർഷികയോഗത്തിലാണ് ബോണസ് പ്രഖ്യാപനമുണ്ടായത്.കമ്പനിയുടെ മികച്ച പ്രകടനത്തിനാണ്
സമ്മാനമെന്ന് ദോലാക്യ യോഗത്തിൽ അറിയിച്ചു. 51 കോടി രൂപയാണ് ഈ വർഷം ദീപാവലി സമ്മാനത്തിന് മാത്രമായി മാറ്റിവെച്ചത്.
കഴിഞ്ഞ വർഷം 50 കോടി രൂപ ചെലവിട്ട് 491 കാറും 200 ഫ്ളാറ്റും ദോലക്യ ജീവനക്കാർക്ക് നൽകിയിരുന്നു. തൊട്ടുമുൻവർഷം 50 കോടി രൂപ ഉത്സവബത്തയായും നൽകി.
അമ്രേലി ജില്ലയിലെ ദുധാല ഗ്രാമത്തിൽനിന്നുള്ള സാവ്‌ജി ദോലാക്യ അമ്മാവനിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ടാണ് വ്യാപാരം തുടങ്ങി കഠിനാധ്വാനത്തിലൂടെ ഉന്നതിയിലെത്തിയ വ്യക്തിയാണ്. പണത്തിെൻറ മൂല്യം മനസിലാക്കുന്നതിന് സ്വന്തം മകൻ ദ്രവ്യയെ കേരളത്തിൽ ജോലിക്കയച്ച് ദോലക്യ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. യു.എസിൽ മാനേജ്മെൻറ് വിദ്യാർഥിയായ ദ്രവ്യ കൊച്ചിയിലെ ബേക്കറിഷോപ്പുകളിലാണ് ജോലി ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.