ജോഷിമഠ്: വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കും; 4000 പേരെ മാറ്റി പാർപ്പിച്ചു
text_fieldsജോഷിമഠ്: ഉത്താരാഖണ്ഡിലെ ജോഷിമഠിൽ വിള്ളൽ വീണ കെട്ടിടങ്ങൾ പൊളിക്കുമെന്ന് അധികൃതർ. പൊളിച്ചുകഴിഞ്ഞാൽ അവ മറ്റുള്ള കെട്ടിടങ്ങൾക്ക് ഭീഷണിയാകില്ലെന്നും ഇന്ന് പൊളിക്കൽ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അധികൃതർ വ്യക്തമാക്കി.
ജോഷിമഠിനെ ഭൂമിയുടെ ഉറപ്പിനെ അടിസ്ഥാനമാക്കി മൂന്ന് സോണുകളാക്കി തിരിച്ചിട്ടുണ്ട്. അപകട മേഖല, ബഫർ സോൺ, പൂർണ സുരക്ഷയുള്ള മേഖല എന്നിങ്ങനെയാണ് തിരിച്ചത്.
ജോഷിമഠിലെ മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലെ 600 ലേറെ കെട്ടിടങ്ങളിൽ വിള്ളൽ വീണിട്ടുണ്ട്. അതിൽ ഗുരുതര പരിക്കുകളേറ്റ കെട്ടിടങ്ങൾ പൊളിച്ചു കളയുമന്നും അധികൃതർ പറഞ്ഞു.
ഇങ്ങനെ ഇടിയുന്ന പട്ടണങ്ങളെ ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിക്കുകയും പുതിയ നിർമാണങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 4000 ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ജോഷിമഠിന്റെ 30 ശതമാനം ഭാഗത്തും ദുരന്തം ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.