44 കോടി ഡോസ് വാക്സിൻ കൂടി വാങ്ങാൻ കേന്ദ്രം ഓർഡർ നൽകി; നടപടി സൗജന്യ വാക്സിൻ നയത്തിെൻറ ഭാഗം
text_fieldsന്യൂഡൽഹി: എല്ലാവർക്കും സൗജന്യ വാക്സിൻ പ്രഖ്യാപിച്ചതിന് പിന്നാലെ 44 കോടി ഡോസ് വാക്സിന് കൂടി കേന്ദ്രസർക്കാർ ഓർഡർ നൽകി. ആഗസ്റ്റ് മുതൽ ഈ വാക്സിൻ ലഭ്യമാകും. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 25 കോടി ഡോസ് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് 19 കോടി ഡോസ് കോവാക്സിനുമാണ് പുതുതായി വാങ്ങുന്നത്.
ആഗസ്റ്റ് മുതൽ വാക്സിൻ ലഭിച്ച് തുടങ്ങും. എന്നാലുാ ഡിസംബറിനുള്ളിലെ ഓർഡർ ചെയ്ത മുഴുവൻ ഡോസും കമ്പനികൾ നൽകുകയുള്ളു. രണ്ട് കമ്പനികൾക്കും വാക്സിൻ തുകയുടെ 30 ശതമാനം അഡ്വാൻസ് നൽകിയതായും അധികൃതർ വെളിപ്പെടുത്തി.
അതെ സമയം പുതിയ വാക്സിൻ നയം നടപ്പാക്കാൻ 50000 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രം വ്യക്തമാക്കി.ഇതിന് പുറമെ ബയോളജിക്കൽ ഇ കമ്പനിയുടെ 30 കോടി ഡോസ് വാക്സിന് കഴിഞ്ഞയാഴ്ച കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ടെന്നും അത് സെപ്തംബറോടെ ലഭിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കേന്ദ്രസർക്കാറിെൻറ വാക്സിൻ വിതരണ നയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി ഇടപെട്ടതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നയം തിരുത്തിയത്. 18 കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്നും. ഇതിനായി കേന്ദ്രസർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു തിങ്കളാഴ്ച വൈകീട്ട് രാഷ്ട്രത്തെ അഭിസംേബാധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.