കർണാടക ബന്ദ്: ബംഗളൂരുവിൽ നിന്നുള്ള 44 വിമാനങ്ങൾ റദ്ദാക്കി
text_fieldsബംഗളൂരു: ബംഗളൂരു ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി. കർണാടകയിലെ സംസ്ഥാന ബന്ദിന്റെ പശ്ചാത്തലത്തിലാണ് വിമാനം റദ്ദാക്കൽ. തമിഴ്നാടിന് കാവേരി നദിജലം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബന്ദ്.
സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നുവെന്നാണ് ബംഗളൂരു എയർപോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത്. യാത്രക്കാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. കർണാടക ബന്ദിനെ തുടർന്ന് നിരവധി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കിയതിനെ തുടർന്നാണ് വിമാനത്താവള അധികൃത സർവീസ് റദ്ദാക്കിയതെന്നാണ് സൂചന.
അതേസമയം, വിമാനത്താവളത്തിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കന്നഡ അനുകൂല പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയുടെ കൊടിയുമായാണ് ഇവർ വിമാനത്താവളത്തിലെത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദ് ജനജീവിതത്തെ ബാധിച്ചു. പ്രതിപക്ഷത്തുള്ള ബി.ജെ.പിയും ജെ.ഡി.എസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, ഓട്ടോറിക്ഷ തൊഴിലാളികളുടെ സംഘടനകളും ബന്ദിന് പിന്തുണയറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.