ഗുജറാത്തിൽ 45 പേർ ബുദ്ധമതം സ്വീകരിച്ചു; ഈ മതപരിവർത്തനത്തിൽ തെറ്റില്ലെന്ന് വി.എച്ച്.പി
text_fieldsവഡോദര: ഗുജറാത്ത് മഹിസാഗർ ജില്ലയിലെ ബാലസിനോർ താലൂക്കിൽ 45 പേരടങ്ങുന്ന സംഘം ബുദ്ധമതം സ്വീകരിക്കുന്നതിൽ വിരോധമില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പറഞ്ഞു. മതംമാറ്റത്തിനുള്ള അപേക്ഷകൾ ജില്ലാ കലക്ടർ അംഗീകരിക്കുന്നതിന് മുമ്പ് തന്നെ സംഘം മതം മാറിയിരുന്നു. ഈ ചൊവ്വാഴ്ചയാണ് മതംമാറ്റം നടന്നത്.
ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരു വിഭാഗമാണ്. ദർശന ശാസ്ത്രത്തിൽ അത് പരാമർശിക്കുന്നുണ്ട്. എന്നാൽ ഹിന്ദു ദേവതകളെ ദുരുപയോഗം ചെയ്യുന്നതിനെ തങ്ങൾ എതിർക്കുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വക്താവ് ഹിതേന്ദ്രസിങ് രജ്പുത് പറഞ്ഞു. ചില വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വശീകരിക്കുകയാണ്. ഇത് അവർക്ക് കൈക്കൂലി കൊടുക്കുന്നതിന് തുല്യമാണ്.
പ്രാദേശിക ദിനപത്രങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ പ്രതികരണം. 2003ലെ ഗുജറാത്ത് ഫ്രീഡം റിലീജിയൻ ആക്ടിന്റെ ചട്ടം അനുസരിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുൻകൂർ അനുമതിയില്ലാതെ മൂന്ന് ജില്ലകളിൽ നിന്നുള്ള 45 പേർ ബുദ്ധമതം സ്വീകരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു മതം സ്വീകരിക്കണമെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റിൽ നിന്നോ കലക്ടറിൽ നിന്നോ മുൻകൂർ അനുമതി വാങ്ങണം.
ബുദ്ധമതം സ്വീകരിച്ച കമലേഷ് മായാവാൻഷി, "നിയമ ലംഘനമൊന്നുമില്ല" എന്ന് പ്രതികരിച്ചു. ''ഒരു മാസം മുമ്പ് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം ജില്ലാ കലക്ടർ അപേക്ഷ അംഗീകരിക്കണം. അംഗീകരിച്ചില്ലെങ്കിൽ, അത് അംഗീകരിച്ചതായി കണക്കാക്കും. അതിനാൽ ബുദ്ധമതം സ്വീകരിക്കാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചതായി ഞങ്ങൾ വിശ്വസിക്കുന്നു'' -അദ്ദേഹം പറഞ്ഞു. പരിവർത്തനത്തിന് അനുമതി തേടിയുള്ള അപേക്ഷകൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മഹിസാഗർ ജില്ലാ കലക്ടർ ഭവിൻ പാണ്ഡ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.