മദ്രാസ് ഐ.ഐ.ടിയിൽ 45 നായ്ക്കൾ ചത്ത സംഭവം: രജിസ്ട്രാർക്കെതിരെ പൊലീസിൽ പരാതി
text_fieldsചെന്നൈ: മദ്രാസ് െഎ.െഎ.ടി വളപ്പിൽ 45 തെരുവ് നായ്ക്കൾ ചത്ത സംഭവമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി. ബംഗളുരുവിലെ മൃഗസ്നേഹി സംഘടന പ്രവർത്തകനായ കെ.ബി. ഹരീഷ് ചെന്നൈ മൈലാപ്പൂർ ഡെപ്യൂട്ടി കമീഷണർക്ക് നൽകിയ പരാതിയിൽ െഎ.െഎ.ടി രജിസ്ട്രാർ ഡോ. ജെയ്ൻപ്രസാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
2020 ഒക്ടോബർ മുതൽ കാമ്പസിൽ അലഞ്ഞുതിരിഞ്ഞ 186 ആരോഗ്യമുള്ള തെരുവ് നായ്ക്കളെ നിയമവിരുദ്ധമായി പിടികൂടി കാമ്പസിലെ കൂട്ടിലും ചങ്ങലയിലും അടച്ചിട്ട നടപടിക്ക് രജിസ്ട്രാറും മാനേജ്മെന്‍റും ഉത്തരവാദികളാണെന്നാണ് പരാതി. ഭക്ഷണവും വെള്ളവും ലഭ്യമാക്കാതെ, ശരിയായ പരിചരണമില്ലാത്തതിനാലാണ് ഇതിൽ 45 നായ്ക്കൾ ചത്തതെന്നും പ്രസ്തുത നടപടി സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ആരോപണം മദ്രാസ് െഎ.െഎ.ടി അധികൃതർ നിഷേധിച്ചു. തെരുവ് നായ്ക്കളെ പിടികൂടി മതിയായ സംരക്ഷണം നൽകുന്നുണ്ടെന്നാണ് ഇവരുടെ നിലപാട്. എന്നാൽ, 45 നായ്ക്കൾ ചത്തത് മദ്രാസ് ഹൈകോടതിയിൽ രജിസ്ട്രാർ സമ്മതിച്ചിട്ടുണ്ടെന്ന് ഹരീഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.