ഒരേ സിറിഞ്ചുകൊണ്ട് കുത്തിവെപ്പ്; യു.പിയിൽ 46പേർക്ക് എയ്ഡ്സ്
text_fieldsഉന്നാവോ: ഒരേ സിറിഞ്ചുകൊണ്ട് രോഗികൾക്ക് കുത്തിവെപ്പ് നൽകിയതിനെതുടർന്ന് 46പേർക്ക് എയ്ഡ്സ് ബാധ. ബംഗർമാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വ്യാജ ഡോക്ടർ രാജേന്ദ്രകുമാറിനുേവണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഏപ്രിൽ മുതൽ ജൂലൈ വരെ നടന്ന പരിശോധനയിൽ 12 എച്ച്.െഎ.വി പോസിറ്റിവ് കേസുകൾ കണ്ടെത്തിയിരുന്നു.
നവംബറിൽ നടത്തിയ പരിശോധനയിൽ വേറെ 13 കേസുകൾ കൂടി ഇതേ സ്ഥലത്തുനിന്ന് റിപ്പോർട്ട് െചയ്തതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർക്ക് അസ്വാഭാവികത തോന്നിയത്. എയ്ഡ്സ് വ്യാപനം പഠിക്കാൻ രണ്ട് വിദഗ്ധരെ പ്രദേശത്തേക്കയച്ചു. ഇവർ 566 പേരുടെ രക്തം പരിശോധിച്ചപ്പോൾ 21 പേരിൽകൂടി രോഗബാധ കണ്ടെത്തി. മേഖലയിൽ മൊത്തം 46 പേർക്കാണ് എച്ച്.െഎ.വി ബാധയെന്ന് ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. എസ്.പി. ചൗധരി പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപഗ്രാമത്തിലുള്ള രാജേന്ദ്രകുമാർ ഇവിടെയെത്തി കുറഞ്ഞനിരക്കിൽ ചികിത്സ നടത്തുന്നതായി അറിഞ്ഞത്. ഇയാൾ ഒരു സിറിഞ്ചുകൊണ്ടാണ് നിരവധിപേർക്ക് കുത്തിവെപ്പ് എടുത്തിരുന്നത്. രോഗികളെ കാൺപുരിലെ രോഗനിയന്ത്രണകേന്ദ്രത്തിലേക്ക് അയച്ചു. സംഭവത്തിന് ഉത്തരവാദിയായ ആളെ എത്രയും വേഗം പിടികൂടുമെന്ന് ആരോഗ്യമന്ത്രി സിദ്ധാർഥനാഥ് സിങ് അറിയിച്ചു.
ആരോഗ്യപരിപാലനത്തിലെ അനാസ്ഥയുടെ പേരിൽ ഉന്നാവോ മുമ്പും കുപ്രസിദ്ധി നേടിയിട്ടുണ്ട്. സർക്കാർ ആശുപത്രിയിൽ 32 പേർക്ക് ടോർച്ച് ലൈറ്റിെൻറ വെളിച്ചത്തിൽ തിമിരശസ്ത്രക്രിയ നടത്തിയതിെൻറ പേരിൽ ചീഫ് മെഡിക്കൽ ഒാഫിസറെ കഴിഞ്ഞ ഡിസംബറിൽ സസ്പെൻഡ് ചെയ്തിരുന്നു. നവാബ്ഗഞ്ച് സാമൂഹികാരോഗ്യകേന്ദ്രത്തിലായിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.