മുംബൈയിലും ഡൽഹിയിലും മലയാളി നഴ്സുമാർക്ക് രോഗബാധ
text_fieldsമുംബൈ/ന്യൂഡൽഹി: മുംബൈയിലെ വൊഖാർഡ് ആശുപത്രിയിൽ ഡോക്ടർമാരും മലയാളി നഴ്സുമാ രുമുൾപ്പെടെ 53 പേർക്ക് കോവിഡ് ബാധിച്ചതായി വിവരം.
എന്നാൽ, മൂന്ന് ഡോക്ടർമാരുൾ പ്പെടെ 26 പേരുടെ വിവരമാണ് ആശുപത്രി അധികൃതർ പുറത്തുവിട്ടത്. മറ്റുള്ളവരോട് രോഗ ബാധയുണ്ടെന്ന് വാക്കാൽ അറിയിച്ച അധികൃതർ, അവരെ ചികിത്സക്ക് വിധേയമാക്കിയതായി നഴ് സുമാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
46 മലയാളി നഴ്സുമാർക്ക് രോഗമുണ്ട െന്നാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) മഹാരാഷ്ട്ര ഘടകത്തിനു ലഭിച്ച വിവരം. നഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പെടെ 270ഒാളം പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
ഇതിനിടെ, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്നു നഴ്സുമാർക്കുകൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഏഴു മലയാളികളടക്കം 13 ജീവനക്കാർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
നഴ്സുമാരിലേക്കും രോഗം പടർന്നതോടെ മുംബൈ നഗരസഭ ആരോഗ്യവകുപ്പ് വൊഖാർഡ്, ജസ്ലോക് ആശുപത്രികൾ സീൽചെയ്തു.
അധികൃതരുടെ അനാസ്ഥമൂലമാണ് വൊഖാർഡ് ആശുപത്രിയിൽ രോഗംപടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. കോവിഡ് ബാധിച്ചതായി സംശയിച്ച ഹൃദ്രോഗിയെ പൊതു െഎ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. രോഗിയെ പരിചരിക്കാൻ മാസ്കും മറ്റു സുരക്ഷ സംവിധാനങ്ങളുമണിഞ്ഞ് ചെന്ന നഴ്സുമാരെ, രോഗികളെ പേടിപ്പിക്കരുതെന്നുപറഞ്ഞ് അധികൃതർ തടഞ്ഞതായാണ് ആരോപണം.
രോഗ ലക്ഷണങ്ങളുണ്ടായിട്ടും നഴ്സുമാരെകൊണ്ട് ജോലി ചെയ്യിച്ചതായും ആരോപണമുണ്ട്. കേരള സർക്കാറും കോൺസ്ര് ദേശീയ നേതാക്കളും ഇടപെട്ടതോടെ മഹാരാഷ്ട്ര സർക്കാറും വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.